സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,680 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 240 രൂപ കുറഞ്ഞ്, 1,09,440 രൂപയായി വിപണിവില. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിലും നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,35,000 രൂപയിലെത്തിയിട്ടുണ്ട്.
ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നതായുള്ള റിപ്പോർട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില നിലവിൽ ബാരലിന് 100 ഡോളറിന് താഴെയാണ്. അതേസമയം, അമേരിക്കൻ ബോണ്ട് യീൽഡ് ഉയർന്നതും സ്വർണവിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. അമേരിക്ക-ഇറാൻ സംഘർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലെ പ്രതിസന്ധിയും നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട്. ഈ ഘടകങ്ങളും സ്വർണവിപണിയിലെ വില മാറ്റങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.





