സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം വെള്ളിവിലയിൽ കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 220 രൂപയും, ഒരു കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വർധന, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനത്തിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ വില, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
സ്വർണത്തിൽ നിന്ന് പലിശ വരുമാനം ലഭിക്കാത്തതിനാൽ, ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മറ്റ് ആസ്തികളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയിൽ സമ്മർദമുണ്ടാക്കാം. അതേസമയം, ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളെയും സ്വാധീനിക്കാം.
പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത സ്വർണവിലയെ പ്രതികൂലമായി ബാധിക്കുമ്പോൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതും വിലയ്ക്ക് പിന്തുണ നൽകാം. ഈ ഘടകങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ചാണ് രാജ്യാന്തര വിപണിയിലും ഇന്ത്യയിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.
English Summary
Gold prices have edged up slightly in Kerala. Today, the price of 22-carat gold increased by ₹20 per gram and ₹160 per sovereign. As a result, the price of one gram of gold stands at ₹13,070, while a sovereign (8 grams) costs ₹1,04,560. Gold prices have witnessed a significant decline in recent days. Over the past two weeks, prices have fallen by approximately ₹7,000 per sovereign. Meanwhile, silver prices remain unchanged. Silver is priced at ₹220 per gram and ₹2,20,000 per kilogram today.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



