ഡാർക്ക് വെബ് വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വലിയ സൈബർ സുരക്ഷാ ആശങ്കകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് ബാങ്ക് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പേര്, ലിംഗം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ജനനത്തീയതി, ഇമെയിൽ വിലാസം, റസിഡൻഷ്യൽ വിലാസം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇത്തരത്തിൽ ഡാർക്ക് വെബിലെ ഡാറ്റാസെറ്റിൽ കണ്ടെത്തിയിരിക്കുന്നത്.
വായ്പ അപേക്ഷകൾ ചോർന്നു
ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെയോ സാമ്പത്തിക ഇടപാടുകളെയോ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും, അക്കൗണ്ട് പാസ്വേഡുകളോ പിൻ നമ്പറുകളോ പണമോ ചോർന്നിട്ടില്ലെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ലോൺ അപേക്ഷകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റയും മറ്റ് വ്യക്തിഗത വിവരങ്ങളും ചോർന്നിട്ടുള്ളതിനാൽ സൈബർ തട്ടിപ്പുകാർ ഇത് ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഉപയോഗിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വിശ്വസിപ്പിച്ച് തട്ടിപ്പുകൾ നടത്താൻ ഇത്തരം വിവരങ്ങൾ കുറ്റവാളികൾക്ക് സഹായകരമായേക്കാം
വ്യാജ കോളുകൾ ശ്രദ്ധിക്കുക
ഇതുപോലുള്ള വ്യാജ കോളുകളോ സന്ദേശങ്ങളോ വരുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നുഒടിപി , പിൻ നമ്പർ അല്ലെങ്കിൽ പാസ്വേഡ് എന്നിവ ആരുമായും പങ്കുവെക്കരുതെന്നും, അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഓർമ്മിപ്പിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ സാമ്പത്തിക തട്ടിപ്പുകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴിയോ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930 മുഖേനയോ അധികാരികളെ വിവരമറിയിക്കേണ്ടതാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



