അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ ജെപി മോർഗൻ ചേസ് , ബാങ്ക് ഓഫ് അമേരിക്ക , വെൽസ് ഫാർഗോ തുടങ്ങിയ പ്രധാന ബാങ്കുകളിൽ ഉണ്ടായ ഓൺലൈൻ സാങ്കേതിക തകരാറുകൾ ഉപയോക്താക്കളെ വലിയ തോതിൽ വലച്ചു. മൊബൈൽ ആപ്പുകൾ വഴി അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനോ, അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ, പണം കൈമാറ്റം ചെയ്യാനോ സാധിക്കാത്ത രീതിയിൽ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് സേവനങ്ങൾ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്. ഡിജിറ്റൽ ഇടപാടുകളെ പൂർണ്ണമായും ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് ഈ സേവന തടസ്സം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
സൈബർ ആക്രമണമല്ല
ഇതൊരു സൈബർ ആക്രമണമല്ലെന്നും, ബാങ്കിന്റെ ആന്തരിക സാങ്കേതിക സംവിധാനങ്ങളിലുണ്ടായ ഒരു ചെറിയ സോഫ്റ്റ്വെയർ തകരാറാണ് പ്രശ്നത്തിന് കാര്യമെന്നും ജെപി മോർഗൻ ചേസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും സുരക്ഷിതമാണെന്നും, സാങ്കേതിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ സാങ്കേതിക വിദഗ്ധർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു. എങ്കിലും, ഈ പ്രശ്നം കാരണം മറ്റ് ബാങ്കുകളുമായുള്ള പണമിടപാടുകളും സെല്ലെ പോലുള്ള പേയ്മെന്റ് സംവിധാനങ്ങളും വൈകാൻ ഇടയാക്കിയെന്ന് ബാങ്കുകൾ വ്യക്തമാക്കിയിരുന്നു.
സാകേതിക പ്രശ്നങ്ങൾ തുടർക്കഥയാകുന്നു
സമീപ ദിവസങ്ങളിൽ അമേരിക്കയിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തടസ്സങ്ങളും വിമാന സർവീസുകളെ ബാധിച്ച സാങ്കേതിക പ്രശ്നങ്ങളും ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ബാങ്കിംഗ് പോലുള്ള അത്യാവശ്യ സേവനങ്ങൾ സാങ്കേതിക തകരാറുകൾ മൂലം സ്തംഭിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും അനിശ്ചിതത്വത്തിനും കാരണമാകുന്നുണ്ടെങ്കിലും, ഈ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധപ്പെട്ട അധികാരികൾ.
English Summary
Major US banks like JPMorgan Chase, Bank of America, and Wells Fargo faced widespread online outages due to a software glitch, disrupting mobile logins and payments for thousands of customers.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



