ഇന്ത്യയിൽ സർക്കാർ ജോലി എന്നാൽ എല്ലാവരുടെയും സ്വപ്നമാണെങ്കിലും, അതിശക്തമായ മാനസിക സമ്മർദ്ദം കാരണം ഒരു യുവതി തനിക്ക് ലഭിച്ച കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ബാങ്ക് ജോലിയും സ്ഥിരതയും സ്വന്തമാക്കിയെങ്കിലും, അവിടത്തെ മോശം ജോലിയുടെ അന്തരീക്ഷവും കടുത്ത മാനസിക സംഘർഷവും തന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചതായി യുവതി പറയുന്നു. വീട്ടുകാരോടോ സുഹൃത്തുക്കളോടോ കൃത്യമായി സംസാരിക്കാൻ പോലും കഴിയാത്തവിധം ജീവിതം സമ്മർദ്ദത്തിലായതോടെ, സാമ്പത്തിക സുരക്ഷിതത്വത്തേക്കാൾ സ്വന്തം മാനസിക സമാധാനത്തിന് പ്രാധാന്യം നൽകാൻ അവൾ തീരുമാനിക്കുകയായിരുന്നു.
സമാധാനം വലുത്
തയ്യാറെടുപ്പുകളോ മറ്റൊരു ജോലിയുടെ ഉറപ്പോ ഇല്ലാതെ പെട്ടെന്ന് ജോലി ഉപേക്ഷിച്ച ഇവർക്ക് വലിയ തുക പിഴയായി നൽകേണ്ടിയും വന്നിരുന്നു. മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താതെയുള്ള ഈ സാഹസികമായ തീരുമാനത്തെ തുടർന്ന് താൻ വല്ലാതെ ഭയന്നുപോയിരുന്നു എന്ന് അവൾ തുറന്നുപറയുന്നുണ്ട്. എങ്കിലും, ഈ ജോലി തുടർന്നാൽ താൻ മാനസികമായി പൂർണ്ണമായും തളർന്നുപോകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ രാജിപ്പത്രം നൽകിയത്. ചുറ്റുമുള്ളവരും ബന്ധുക്കളും ഇത് വലിയൊരു അബദ്ധമാണെന്ന് കുറ്റപ്പെടുത്തിയെങ്കിലും, തന്റെ ജീവനും സമാധാനവുമാണ് മറ്റെന്തിനേക്കാളും വലുത് എന്ന നിലപാടിൽ അവൾ ഉറച്ചുനിൽക്കുകയായിരുന്നു.
സ്ത്രീ ആയതു കൊണ്ട് ജോലി ഉപേക്ഷിക്കാം!
ഈ സംഭവത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ജോലിയിലെ അമിതഭാരവും മാനസിക സമ്മർദ്ദവും തുറന്നുകാട്ടിയ യുവതിയെ പിന്തുണച്ച് ഒട്ടേറെപ്പേർ രംഗത്തുവന്നപ്പോൾ, സമൂഹത്തിലെ ചിലർ ഇതിനെ വിമർശിക്കുകയും ചെയ്തു. സ്ത്രീകൾക്ക് പെട്ടെന്ന് ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കാൻ എളുപ്പമാണെന്നും പുരുഷന്മാർക്ക് കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തമുള്ളതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ കഴിയില്ലെന്നുമുള്ള തരത്തിലുള്ള ചർച്ചകളും ഇതിനിടയിൽ ഉയർന്നു വന്നു. എന്തായാലും, കരിയറിലെ സുരക്ഷിതത്വത്തേക്കാൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയ ഈ യുവതിയുടെ കഥ നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



