രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ 8.5% വരെ പലിശ നേടാൻ അവസരം ഒരുക്കുന്ന ബാങ്കുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. സുരക്ഷിതമായി നിക്ഷേമിച്ച് നല്ലൊരു തുക വരുമാനമായി ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ ലഭ്യമാകുന്ന മികച്ച പലിശ നിരക്കുകൾ വലിയൊരു ആശ്വാസമാണ്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
ഇതിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത് സ്മാൾ ഫിനാൻസ് ബാങ്കുകളാണ്. ഇക്വിറ്റാസ് , ഇസാഫ് , സൂര്യോദയ് തുടങ്ങിയ സ്മാൾ ഫിനാൻസ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 8.50% വരെ പലിശയാണ് എഫ്ഡികൾക്ക് നൽകുന്നത്. സുരക്ഷിതമായ രീതിയിൽ കൂടുതൽ ആദായം ആഗ്രഹിക്കുന്നവർക്ക് ഈ ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
വലിയ സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും പലിശ നിരക്കുകളിൽ വ്യത്യാസങ്ങളുണ്ട്. എസ്.ബി.ഐ പോലുള്ള മറ്റ് മുൻനിര പൊതുമേഖലാ ബാങ്കുകളും നിശ്ചിത കാലാവധികളിൽ മുതിർന്ന പൗരന്മാർക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപം നടത്തുന്നതിന് മുൻപ് ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കൃത്യമായ വിവരങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും.
ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.50 ശതമാനം വരെ പലിശ നിരക്ക് നൽകുന്നു.
സൂര്യോദയ് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ജന സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.30 ശതമാനം വരെ പലിശ നിരക്ക് നൽകുന്നു.
ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.30 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ശിവാലിക് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനം വരെ പലിശ നിരക്ക് നൽകുന്നു.
ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



