കൊച്ചി: കൊച്ചിയിലെ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ പ്രത്യേക ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. നികുതികൾ അധികമായി നൽകണം. നവംബർ 8 മുതൽ 11 വരെയുള്ള സന്ദർശനങ്ങൾക്കാണ് ഓഫർ ലഭിക്കുക. 85 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വണ്ടർലായുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സന്ദർശകർക്ക് പരിധിയില്ലാത്ത ബുഫേ ഭക്ഷണവും അധിക ഓപ്ഷനായി തിരഞ്ഞെടുക്കാം. ‘ദിസ് ദീപാവലി, ബി മജാ റെഡി’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. 66 മീറ്റർ ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാവുന്ന സ്കൈ റിങ്, ആവേശകരമായ കറക്കങ്ങളും ഫ്ലിപ്പുകളും സമ്മാനിക്കുന്ന സ്പേസ് ഗൺ തുടങ്ങി നിരവധി റൈഡുകളും പാർക്കിലുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിനോദവും ആവേശവും നിറഞ്ഞ സമയം ചെലവഴിക്കാനുള്ള അവസരമാണ് വണ്ടർലാ ഒരുക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



