കൊച്ചി: വണ്ടർല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എക്കാലത്തെയും മികച്ച പ്രകടനം. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം 42 ശതമാനം വർധിച്ച് 125.68 കോടി രൂപയായി. എബിറ്റ്ഡ 90 ശതമാനം ഉയർന്ന് 30.11 കോടി രൂപയിലെത്തി. പാദത്തിൽ 7.25 ലക്ഷം സന്ദർശകരെത്തി. ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയുമായി.
ബെംഗളൂരു, കൊച്ചി പാർക്കുകളും റിസോർട്ട് ബിസിനസും എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനം കാഴ്ചവെച്ചു. ചെന്നൈ പാർക്ക് 27.7 കോടി രൂപ വരുമാനം നേടി.
കമ്പനി എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു: “ഇത് ഞങ്ങളുടെ എക്കാലത്തെയും മികച്ച രണ്ടാം പാദമാണ്. വരുമാനത്തിലും ലാഭക്ഷമതയിലും മികച്ച വളർച്ച കൈവരിക്കാനായി. ശേഷിക്കുന്ന സാമ്പത്തിക വർഷത്തിലും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാനും സുസ്ഥിരമായ വളർച്ച നേടാനുമാണ് ഞങ്ങളുടെ ലക്ഷ്യം.
English Summary
Wonderla Holidays reported its best-ever second-quarter performance for FY 2026-27, with revenue surging 42 percent to INR 125.68 crore and EBITDA jumping 90 percent, driven by strong visitor turnout across all parks and resorts.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



