ധനതേരസ്, ദീപാവലി വേളയിൽ സ്വർണ്ണവും വെള്ളിയും വാങ്ങുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ അവയുടെ പരിശുദ്ധി ഉറപ്പുവരുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഹാൾമാർക്കിംഗ് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആഭരണങ്ങളിൽ ബി.ഐ.എസ്. ലോഗോ, സ്വർണ്ണത്തിന്റെ പരിശുദ്ധി വ്യക്തമാക്കുന്ന അടയാളം, ഉദാഹരണത്തിന് 22K916, കൂടാതെ ആറ് അക്കങ്ങളുള്ള ആൽഫാന്യൂമെറിക് ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നിവയുണ്ടോ എന്ന് വാങ്ങുന്നവർ തീർച്ചയായും ഉറപ്പുവരുത്തണം.
പരിശുദ്ധി ഉറപ്പാക്കണം
സ്വർണ്ണാഭരണങ്ങളുടെ ഒറിജിനാലിറ്റി പരിശോധിക്കുന്നതിനായി ഗവൺമെന്റിന്റെ ഔദ്യോഗിക ബി.ഐ.എസ്. കെയർ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഈ ആപ്പിലെ Verify HUID എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആഭരണത്തിൽ കൊത്തിവെച്ചിരിക്കുന്ന ആറ് അക്ക കോഡ് നൽകിയാൽ, ആ സ്വർണ്ണത്തിന്റെ പരിശുദ്ധി, ആഭരണത്തിന്റെ തരം, വ്യാപാരിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ചറിയാൻ സാധിക്കും. വ്യാജ ഹാൾമാർക്കുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ ഈ ആപ്പ് വളരെ സഹായകരമാണ്.
കണക്കിലെ കളികൾ
ഇതിനുപുറമെ, ബില്ലുകൾ തയ്യാറാക്കുമ്പോൾ സ്വർണ്ണത്തിന്റെ യഥാർത്ഥ തൂക്കം, അന്ന് വിപണിയിലുള്ള വില, പണിക്കൂലി , ജി.എസ്.ടി 3% എന്നിവയെല്ലാം വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കല്ലുകൾ പതിച്ച ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ്ണത്തിന്റെ യഥാർത്ഥ തൂക്കവും കല്ലുകളുടെ വിലയും വേറെ തിരിച്ചു കാണിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഉത്സവകാലത്തെ സ്വർണ്ണവ്യാപാരം സുരക്ഷിതവും സുതാര്യവുമാക്കാൻ സാധിക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



