സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 13,685 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി വിപണിവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടുന്ന പ്രവണത ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇന്നലെ മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്. ഇന്നലെ ആകെ 1280 രൂപ കുറഞ്ഞിരുന്നു. അതേസമയം, വെള്ളിവിലയിലും ഇന്ന് നേർത്ത കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 235 രൂപയും, ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് ഇന്നത്തെ വില.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവില, യുഎസ് ഡോളറിന്റെ മൂല്യം, ട്രഷറി ബോണ്ട് യീൽഡുകൾ, പലിശനിരക്കിൽ വരാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നു.
രാജ്യാന്തര വിലയ്ക്കു പുറമേ രൂപ–ഡോളർ വിനിമയനിരക്കും ആഭ്യന്തര വിപണിയിലെ ആവശ്യകതയും കേരളത്തിലെ സ്വർണവില നിർണയിക്കുന്നതിൽ പ്രധാനമാണ്. ഈ ഘടകങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.



