ഇന്ത്യയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിൽ നിർണായക നേട്ടവുമായി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. ഫോൺപേ ലെൻഡിങ് വഴി ഇതുവരെ 20 ലക്ഷത്തിലധികം വായ്പകൾ സൂക്ഷ്മ സംരംഭങ്ങൾക്ക് ലഭ്യമാക്കിയതായി കമ്പനി അറിയിച്ചു. 2023-ൽ വ്യാപാരികൾക്കായുള്ള വായ്പാ സേവനം ആരംഭിച്ചതിനുശേഷമുള്ള നേട്ടമാണിത്. രാജ്യത്തെ ഏകദേശം 97 ശതമാനം പിൻകോഡ് മേഖലകളിലും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രമുഖ ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFC) എന്നിവയുമായി സഹകരിച്ചാണ് ഫോൺപേ വായ്പകൾ ലഭ്യമാക്കുന്നത്. ഫോൺപേ ഫോർ ബിസിനസ് ആപ്പിലൂടെ വ്യാപാരികൾക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. ഇതിനായി 50,000-ത്തിലധികം ഫീൽഡ് എക്സിക്യൂട്ടീവുകളുടെ ശൃംഖലയും കമ്പനിക്കുണ്ട്.
പ്രതിമാസം ശരാശരി 50,000 രൂപയുടെ വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികളെയും ലക്ഷ്യമിട്ടാണ് ഈ വായ്പാ സേവനം പ്രവർത്തിക്കുന്നത്. വായ്പ ലഭ്യമാക്കിയിട്ടുള്ളവരിൽ 15 ശതമാനം പേരും ഇതുവരെ ഔദ്യോഗിക വായ്പാ സംവിധാനത്തിന്റെ ഭാഗമാകാത്തവരാണ്. പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളിലൂടെ വായ്പ ലഭിക്കാൻ പ്രയാസമുള്ള ചെറുകിട സംരംഭകരിലേക്ക് സാമ്പത്തിക സേവനങ്ങൾ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലഭ്യമാക്കിയ വായ്പകളിൽ 60 ശതമാനത്തിലധികവും ടയർ 2 നഗരങ്ങളിലും അതിനപ്പുറമുള്ള മേഖലകളിലുമാണ്. ഇതിൽ മൂന്നിലൊന്ന് വായ്പകളും ഗ്രാമപ്രദേശങ്ങളിലെയും ടയർ 5, ടയർ 6 പട്ടണങ്ങളിലെയും വ്യാപാരികൾക്കാണ് ലഭിച്ചത്. പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള പട്ടണങ്ങളും ഗ്രാമങ്ങളുമാണ് റിസർവ് ബാങ്കിന്റെ വർഗീകരണപ്രകാരം ടയർ 5, ടയർ 6 മേഖലകളിൽ ഉൾപ്പെടുന്നത്.
ബിഹാർ, ത്രിപുര, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കമ്പനി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഡിജിറ്റൽ പേയ്മെന്റുകളിലൂടെ അഞ്ച് കോടിയിലധികം വ്യാപാരികളുമായി ബന്ധം സ്ഥാപിക്കാൻ ഫോൺപേയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഫോൺപേ ലെൻഡിങ് സിഇഒ ഹേമന്ത് ഗാല പറഞ്ഞു. ഈ ശൃംഖല പ്രയോജനപ്പെടുത്തി ചെറുകിട സംരംഭകർക്ക് ഔദ്യോഗിക വായ്പാ സംവിധാനങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Digital payments platform PhonePe has achieved a significant milestone in expanding access to credit for micro-enterprises in India. The company announced that it has facilitated over 2 million loans to micro-enterprises through PhonePe Lending so far. This milestone comes after the launch of its merchant lending services in 2023. The company has managed to extend its lending services to nearly 97% of India's PIN code regions.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



