വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ റോക്ക്സ്റ്റാർ ഗെയിംസിന്റെ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI 2026 നവംബർ 19-ന് പുറത്തിറങ്ങിയതോടെ, ഗെയിം കളിക്കാൻ എത്ര രൂപ ചെലവാകും എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയിൽ ഗെയിമിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 5,999 രൂപയും അൾട്ടിമേറ്റ് പതിപ്പിന് 7,499 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത് . ആഗോളതലത്തിൽ യഥാക്രമം 79.99 ഡോളറും 99.99 ഡോളറും ആണ് വില . എന്നാൽ ഗെയിം വാങ്ങുന്ന തുക മാത്രമല്ല ആകെ ചെലവ്; ഗെയിം കളിക്കാൻ ആവശ്യമായ കൺസോളുകൾ കൂടി വാങ്ങേണ്ടി വന്നാൽ ചെലവ് വളരെ കൂടുതലായിരിക്കും.
212 ജിബി ഫ്രീ സ്റ്റോറേജ്
നിലവിൽ പ്ലേസ്റ്റേഷൻ 5 (PS5), എക്സ്ബോക്സ് സീരീസ് എക്സ്/എസ് എന്നീ കൺസോളുകളിൽ മാത്രമാണ് GTA 6 ലഭ്യമായിട്ടുള്ളത്; പഴയ പിഎസ്4 അല്ലെങ്കിൽ എക്സ്ബോക്സ് വൺ കൺസോളുകളിലോ പിസിയിലോ ഇപ്പോൾ ഈ ഗെയിം ലഭ്യമല്ല. നിങ്ങളുടെ പക്കൽ നിലവിൽ അനുയോജ്യമായ ഗെയിമിംഗ് കൺസോൾ ഇല്ലെങ്കിൽ, കൺസോളിന്റെ വില കൂടി ചേർക്കുമ്പോൾ ആകെ ചെലവ് ഏകദേശം 70,000 രൂപയ്ക്കുമുകളിലേക്ക് ഉയരാം. കൂടാതെ, ഫിസിക്കൽ ബോക്സ് പതിപ്പുകളിലും ഡിസ്കിന് പകരം ഡൗൺലോഡ് കോഡാണ് ലഭിക്കുന്നതെന്നും ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ ഏകദേശം 212 ജിബി ഫ്രീ സ്റ്റോറേജ് ആവശ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അധിക വില
ചുരുക്കത്തിൽ, ഇതിനകം തന്നെ പ്ലേസ്റ്റേഷൻ 5 അല്ലെങ്കിൽ എക്സ്ബോക്സ് സീരീസ് കൺസോൾ കൈവശമുള്ളവർക്ക് ഗെയിം പതിപ്പ് അനുസരിച്ച് ഏകദേശം 6,000 രൂപ മുതൽ 7,500 രൂപ വരെയാണ് പ്രധാന ചെലവ് വരുന്നത്. എന്നാൽ പുതിയ കൺസോൾ കൂടി വാങ്ങേണ്ടി വരുന്നവർക്ക് വലിയൊരു തുക തന്നെ മാറ്റിവെക്കേണ്ടി വരും. അതോടൊപ്പം, അൾട്ടിമേറ്റ് പതിപ്പിൽ അധിക വാഹനങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമ്പോൾ, പ്രധാന കഥാപാത്രങ്ങളായ ജേസണിന്റെയും ലൂസിയയുടെയും വൈസ് സിറ്റി , ലിയോണിഡ ലോകത്തേക്കുള്ള പൂർണ്ണ കഥാനുഭവം സ്റ്റാൻഡേർഡ് പതിപ്പിലും ലഭ്യമാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



