കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധിയിൽ പ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. വാഹനത്തിന്റെ പ്രായം, മലിനീകരണ മാനദണ്ഡം , സ്വകാര്യ വാഹനമാണോ ചരക്ക്- യാത്രാ വാഹനമാണോ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ബിഎസ്-V വാഹന ഉടമകൾക്ക് ഇടയ്ക്കിടെ സർട്ടിഫിക്കറ്റ് പുതുക്കേണ്ട ബുദ്ധിമുട്ട് കുറയ്ക്കാനും, അതേസമയം പഴയ വാഹനങ്ങളുടെ പുക പരിശോധന കൂടുതൽ കർശനമായി തുടരാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
3 വർഷം കാലാവധി
പുതിയ നിയമപ്രകാരം 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-VI വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ് കാലാവധി ലഭിക്കും. 6 വർഷത്തിൽ കൂടുതൽ എന്നാൽ 10 വർഷം വരെയുള്ള സ്വകാര്യ ബിഎസ്-VI വാഹനങ്ങൾക്ക് ഓരോ വർഷവും, 10 വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 6 മാസം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കണം. വാണിജ്യ -ഗതാഗത വിഭാഗത്തിലെ ബിഎസ്-VI വാഹനങ്ങളിൽ 6 വർഷം വരെയുള്ളവയ്ക്ക് 2 വർഷത്തെ കാലാവധിയും, 6 മുതൽ 10 വർഷം വരെയുള്ളവയ്ക്ക് 1 വർഷവും, 10 വർഷത്തിന് മുകളിലുള്ളവയ്ക്ക് 6 മാസവുമാണ് കാലാവധി. അതേസമയം, ബിഎസ്-IV വാഹനങ്ങൾക്ക് 6 മാസവും, പഴയ ബിഎസ്-I, II, III വാഹനങ്ങൾക്ക് 3 മാസവും മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
പുതുക്കുന്ന തിയതി മുതൽ പ്രാബല്യത്തിൽ
നിലവിൽ കൈവശമുള്ള പി.യു.സി സർട്ടിഫിക്കറ്റുകളുടെ കാലാവധി പുതിയ നിയമം വരുന്നതോടെ താനെ കൂടുകയില്ല; അടുത്ത തവണ സർട്ടിഫിക്കറ്റ് പുതുക്കുമ്പോഴാണ് പുതിയ കാലാവധി ബാധകമാകുക. സർട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിന് 10 ദിവസം മുമ്പ് പുതുക്കാൻ അപേക്ഷിച്ചാൽ, നിലവിലെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ സർട്ടിഫിക്കറ്റ് പ്രാബല്യത്തിൽ വരും. എന്നാൽ കാലാവധി കഴിഞ്ഞതിന് ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന ദിവസം മുതലായിരിക്കും പുതിയ കാലാവധി കണക്കാക്കുക.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



