കുട്ടികളിൽ ചെറിയ പ്രായം മുതൽ തന്നെ പണത്തിന്റെ വിലയും അതിന്റെ ശരിയായ ഉപയോഗവും വളർത്തിയെടുക്കേണ്ടത് ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തിന് വളരെ അത്യാവശ്യമാണ്. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്നത് വെറുമൊരു ശീലമല്ല, മറിച്ച് അവരെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം പര്യാപ്തരാക്കാനുള്ള ആദ്യ പടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചെറിയ തുക കൈകാര്യം ചെയ്യാൻ തുടങ്ങുമ്പോൾ മുതൽ പണം സമ്പാദിക്കേണ്ടതിന്റെയും അത്യാവശ്യത്തിന് മാത്രം ചെലവഴിക്കേണ്ടതിന്റെയും പ്രാധാന്യം കുട്ടികൾ സ്വയം തിരിച്ചറിയാൻ തുടങ്ങുന്നു.
മൂല്യം മനസിലാക്കും
നൽകുന്ന പോക്കറ്റ് മണി എങ്ങനെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് കുട്ടികളെ പടിപടിയായി പഠിപ്പിക്കേണ്ടതുണ്ട്. കിട്ടുന്ന തുക മുഴുവൻ ഒറ്റയടിക്ക് ചെലവഴിക്കാതെ, ഒരു ഭാഗം സമ്പാദ്യത്തിനായി മാറ്റിവെക്കാനും ബാക്കി വരുന്ന തുക ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കരുതിവെക്കാനും അവരെ ശീലിപ്പിക്കണം. ആഗ്രഹിക്കുന്ന വസ്തുക്കൾ വാങ്ങാൻ സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണം മാറ്റിവെച്ച് കാത്തിരിക്കേണ്ടി വരുമ്പോൾ, പണത്തിന്റെ യഥാർത്ഥ മൂല്യവും കഷ്ടപ്പാടും കുട്ടികൾക്ക് മനസ്സിലാകാൻ ഇത് സഹായിക്കും.
മാതൃക
മാതാപിതാക്കൾ ഈ കാര്യത്തിൽ നല്ലൊരു മാതൃകയാവുക എന്നതാണ് ഏറ്റവും പ്രധാനം. ഷോപ്പിംഗ് നടത്തുമ്പോൾ വില താരതമ്യം ചെയ്ത് സാധനങ്ങൾ വാങ്ങുന്നതും, അത്യാവശ്യ കാര്യങ്ങൾക്കും ആഡംബരങ്ങൾക്കും ഉള്ള വ്യത്യാസം തിരിച്ചറിയുന്നതും കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം സാമ്പത്തിക പാഠങ്ങൾ പകർന്നുനൽകുന്നത് വഴി, ഭാവിയിൽ കടക്കെണിയിലാകാതെ ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



