തൊഴിലുടമ പി.എഫ് തുക നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നില്ലെങ്കിൽ അത് ഓൺലൈനായി വളരെ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. ഇതിനായി ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മെമ്പർ പാസ്ബുക്ക് പോർട്ടൽ ഉപയോഗിക്കാം. നിങ്ങളുടെ യു.എ .എൻ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്താൽ കമ്പനി കൃത്യമായി പണം അടയ്ക്കുന്നുണ്ടോ എന്നും, നിങ്ങളുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന വിഹിതം അതിൽ ചേരുന്നുണ്ടോ എന്നും പ്രതിമാസ അടിസ്ഥാനത്തിൽ പരിശോധിക്കാൻ സാധിക്കും.
ചോദിച്ചറിയുക
നിങ്ങളുടെ പാസ്ബുക്ക് പരിശോധിക്കുമ്പോൾ മാസങ്ങളായി തൊഴിലുടമ പി.എഫ് തുക അടച്ചിട്ടില്ലെന്നോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തുക പിടിച്ചെടുത്തിട്ടും പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ലെന്നോ കണ്ടാൽ , ഉടൻ തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. കമ്പനി നിങ്ങളുടെ വിഹിതം കൃത്യമായി അടയ്ക്കുന്നില്ലെങ്കിൽ അത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കമ്പനിയിലെ എച്ച്.ആർ അല്ലെങ്കിൽ ഫിനാൻസ് വിഭാഗവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് തുക അടക്കാത്തതെന്ന് ചോദിച്ചറിയുക. ചിലപ്പോൾ സാങ്കേതിക തടസ്സങ്ങളോ ചെറിയ തെറ്റുകളോ ആകാം കാരണം.
പരാതി നൽകാം
കമ്പനി അധികാരികൾ അനുകൂലമായി പ്രതികരിക്കുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ, നിങ്ങൾക്ക് തൊഴിലുടമയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകാം. EPFO-യുടെ പരാതി പരിഹാര പോർട്ടലായ EPFiGMS വഴി നിങ്ങൾക്ക് ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനുപുറമെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ നേരിട്ട് രേഖാമൂലം പരാതി നൽകാനും നിയമപരമായ വഴിയിലൂടെ നിങ്ങളുടെ അവകാശപ്പെട്ട തുക ഈടാക്കാനും തൊഴിലാളികൾക്ക് പൂർണ്ണ അവകാശമുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



