മെഡിക്കൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ വിസ നയം വന്നിരിക്കുന്നു. വിദേശത്തുനിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന രോഗികൾക്ക് ഒരു വർഷം മുഴുവൻ കാലാവധിയുള്ളതും , ഒന്നിൽ കൂടുതൽ തവണ വന്നുപോകാൻ സാധിക്കുന്നതുമായ പ്രത്യേക മെഡിക്കൽ വിസകൾ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ പുതിയ പരിഷ്കരണത്തിലൂടെ രാജ്യത്തെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് വലിയൊരു ഉത്തേജനം നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ വിസ
ഈ പുതിയ വിസ പദ്ധതി പ്രകാരം സാധാരണ ആധുനിക ചികിത്സകൾക്കും , ആയുർവേദം പോലുള്ള പരമ്പരാഗത ചികിത്സകൾക്കും വെവ്വേറെ വിസ വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി M-1, M-3 എന്നീ വിഭാഗങ്ങളിലായിട്ടാണ് മെഡിക്കൽ വിസകൾ നൽകുന്നത്. കൂടാതെ, രോഗികളോടൊപ്പം ഒപ്പമുണ്ടാകുന്ന കൂട്ടിരിപ്പുകാർക്കും പരിചാരകർക്കുമായി പ്രത്യേകമായി M-2, M-4 എന്നീ അറ്റൻഡന്റ് വിസകളും ഈ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടപടി ക്രമങ്ങൾ കുറച്ചു
വിസ അപേക്ഷാ നടപടികൾ കൂടുതൽ എളുപ്പമാക്കുക വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ രോഗികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് ഈ നീക്കം. വിസ അപേക്ഷാ ഫോമുകളിലെ ബുദ്ധിമുട്ടേറിയ നടപടിക്രമങ്ങളും കോളങ്ങളും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ മികച്ചൊരു ചികിത്സാ കേന്ദ്രമായി മാറ്റുന്നതിനും, വിദേശ രോഗികൾക്ക് വർഷങ്ങളോളം സുരക്ഷിതമായി ഇവിടെ നിന്ന് ചികിത്സ തുടരുന്നതിനും ഏറെ സഹായകരമാകും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



