റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു ഓഹരിക്ക് 9 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 16,011 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 17,955 കോടി രൂപയായിരുന്നു ഇത്. റിലയന്‍സ് റീട്ടെയ്ലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയില്‍ ആന്‍ഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയര്‍ന്നു.
മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോര്‍ഡ് ലാഭം 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറ്റാദായം ഈ പാദത്തില്‍ കുറവാണ്. ഓപ്പറേഷന്‍സില്‍ നിന്നുള്ള നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 2.16 ലക്ഷം കോടി രൂപയായിരുന്നു. അസംസ്കൃത എണ്ണവില കുറഞ്ഞതും ഡീസല്‍ പോലുള്ള ഇന്ധനങ്ങളുടെ മാര്‍ജിന്‍ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



