മുത്തശ്ശന്റെ കാലശേഷം കുടുംബസ്വത്തിൽ പേരക്കുട്ടികൾക്കുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്. വിൽപത്രം എഴുതിവെക്കാതെ ഒരാൾ മരിച്ചുപോയാൽ, ആ സ്വത്ത് പിതാവിന് ലഭിച്ചതിന് ശേഷം അതിൽ പേരക്കുട്ടിക്ക് ജന്മാവകാശം ഉന്നയിക്കാൻ സാധിക്കുമോ എന്ന നിർണ്ണായകമായ ചോദ്യത്തിന് സുപ്രീം കോടതി വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായ ഈ സുപ്രധാന വിധിയുടെ വിശദാംശങ്ങൾ താഴെ വായിക്കാം.
അവകാശവാദം ഉന്നയിക്കാൻ ആകില്ല
ഡീഡ് അല്ലെങ്കിൽ വില്പത്രം എഴുതിവെക്കാതെ മുത്തശ്ശന് മരിച്ചുപോയാല്‍, മുത്തശ്ശന്റെ സ്വതില് പേരക്കുട്ടിക്ക് ജന്മാവകാശവാദത്തിലൂടെ അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു സക്സഷന്‍ ആക്ടിലെ സെക്ഷന്‍ 8 പ്രകാരം മുത്തശ്ശന്റെ സ്വത്ത് മകന് ലഭിക്കുകയും, തുടര്‍ന്ന് അത് നിയമപരമായി വീതിച്ചെടുക്കുകയും ചെയ്താല്‍, ആ സ്വത്ത് ആ മകന്റെ സ്വന്തം സ്വത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ പിതാവ് ജീവിച്ചിരിക്കെ, മുത്തശ്ശന്റെ സ്വത്തില്‍ തനിക്ക് തുല്യ പങ്കോ അവകാശമോ വേണമെന്ന് ആവശ്യപ്പെട്ട് പേരക്കുട്ടിക്ക് നിയമപരമായി കേസോ അവകാശവാദമോ ഉന്നയിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ നിയമപ്രകാരം, മുത്തശ്ശന്റെ സ്വത്ത് മകന് ലഭിക്കുന്നത് വ്യക്തിപരമായ അവകാശമായാണ് . അതുകൊണ്ട് തന്നെ ആ സ്വത്ത് പിന്നീട് പിതാവിന്റെ മാത്രം സ്വന്തം സ്വത്തായി മാറുകയും, തന്റെ മക്കളുടെ സമ്മതമില്ലാതെ തന്നെ പിതാവിന് ആ സ്വത്ത് വില്‍ക്കാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ പൂര്‍ണ്ണ അധികാരമുണ്ടായിരിക്കുകയും ചെയ്യും. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ പേരക്കുട്ടികള്‍ ഇതില്‍ തങ്ങളുടെ ജന്മാവകാശം ഉന്നയിച്ച് തടസ്സവാദം ഉന്നയിക്കാന്‍ നിയമപരമായി അര്‍ഹതയില്ല.
പേരക്കുട്ടികൾക്ക് അവകാശം ഇല്ല
മുത്തശ്ശന്റെ സ്വത്ത് പിതാവിന് നിയമപ്രകാരം കൈമാറുകയും അത് വീതിക്കപ്പെടുകയും ചെയ്താല്‍, അത് പിന്നീട് കൂട്ടുകുടുംബ സ്വത്തായി കണക്കാക്കില്ല. മറിച്ച് പിതാവിന്റെ വ്യക്തിഗത സ്വത്തായിട്ടാണ് നിയമം അതിനെ കാണുന്നത്. അതുകൊണ്ടുതന്നെ പിതാവ് ജീവിച്ചിരിക്കുന്ന കാലത്തോളം ആ സ്വത്തില്‍ സ്വന്തം പേരില്‍ നിയമപരമായ അവകാശം ചോദിക്കാന്‍ പേരക്കുട്ടികള്‍ക്ക് സാധിക്കില്ലെന്ന് ഈ സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



