കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുള്ള ഹൈലൈറ്റ് ഗ്രൂപ്പ് നിക്ഷേപ നിര്‍വഹണ രംഗത്തേക്ക് പ്രവേശിക്കുന്നു. പുതിയ വിഭാഗമായ ഹൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിലൂടെ, റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്ന 200 കോടി രൂപയുടെ ‘ഹൈലൈറ്റ് എത്തിക്കല്‍ ഫണ്ട് I’ അവതരിപ്പിക്കുന്നു.
സെബിയില്‍ കാറ്റഗറി II ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായി (എഐഎഫ്) രജിസ്റ്റര്‍ ചെയ്ത ഈ ഫണ്ടിന് താസിസിന്റെ (TASIS) ശരിയ അംഗീകാരമുണ്ട്. ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിടുന്ന വന്‍കിട നിക്ഷേപകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായാണ് ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഏഴ് വര്‍ഷമാണ് ഫണ്ടിന്റെ കാലാവധി. കുറഞ്ഞ നിക്ഷേപം 1 കോടി രൂപ. ഫണ്ടിന്റെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് 36 മാസത്തിനുള്ളില്‍ ഗഡുക്കളായി തുക അടയ്ക്കാം. പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലും നിലവിലുള്ള പദ്ധതികളുടെ വികസനത്തിലുമാകും നിക്ഷേപം. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്; ഇത് പദ്ധതികളുടെ പുരോഗതിക്കും ഫണ്ടിന്റെ പ്രകടനത്തിനും വിധേയമായിരിക്കും.
ഓരോ നിക്ഷേപവും ശരിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും. ഓഡിറ്റ്, ട്രസ്റ്റി, ബാങ്കിങ്, കസ്റ്റഡി, നിയമോപദേശം തുടങ്ങിയ സേവനങ്ങള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവുമുണ്ട്.
”ഹൈലൈറ്റിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയായ വിശ്വാസവും മൂല്യങ്ങളും ഈ സംരംഭത്തെയും നയിക്കും. ഉത്തരവാദിത്തത്തോടെയും ധാര്‍മ്മിക തത്വങ്ങള്‍ പാലിച്ചും നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം,” ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പരിചയവും പ്രൊഫഷണല്‍ നിക്ഷേപ നിര്‍വഹണവും ഒരുമിപ്പിച്ച് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് വ്യക്തമാക്കി.
ഫോക്കസ് മാള്‍, ഹൈലൈറ്റ് മാള്‍, ഹൈലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളിലൂടെ കേരളത്തിന്റെ നഗരജീവിതത്തിന് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി 2030-ഓടെ അഞ്ച് കോടി ചതുരശ്ര അടി വികസനം എന്ന ലക്ഷ്യത്തിലേക്കാണ് ഗ്രൂപ്പ് മുന്നേറുന്നത്. മൂന്ന് പതിറ്റാണ്ടായി നേടിയ വിശ്വാസവും പദ്ധതികള്‍ നടപ്പാക്കിയ പരിചയവും പ്രയോജനപ്പെടുത്തി, നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനുള്ള ഈ യാത്രയുടെ തുടര്‍ച്ചയാണ് ഹൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hilitefunds.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



