സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 135 രൂപയാണ് കൂടിയത്. ഇതോടെ 11,600 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 1,080 രൂപ കുറഞ്ഞ്, 92,800 രൂപയായി ഇന്നത്തെ വിപണിവില. വളരെ നാളുകൾക്കുശേഷം സ്വർണവില ഒരു ലക്ഷത്തിനു താഴെയെത്തിയിരിക്കുകയാണ്. ഈ വർഷം തുടക്കത്തിൽ 1,31,160 രൂപയോളം എത്തിയ സ്വർണത്തിനു വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. അതേസമയം, വെള്ളിവിലയും താഴേക്ക് തന്നെയാണ്. ഒരു ഗ്രാമിന് 175 രൂപയും, ഒരു കിലോഗ്രാമിന് 1,75,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക സാഹചര്യം, പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിപണിയിൽ പ്രതിഫലിക്കാറുണ്ട്.
സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ പലിശയോ സ്ഥിരമായ വരുമാനമോ ലഭിക്കുന്നില്ല. അതിനാൽ, ബോണ്ടുകളിൽ നിന്നുള്ള യഥാർഥ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി കൂടുതൽ വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില ഇടിയാൻ കാരണമാകുകയും ചെയ്യാം. മറുവശത്ത്, യുഎസ് ഡോളറിന്റെ മൂല്യം കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ താങ്ങാനാകുന്നതാകും. ഇതിലൂടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയരാം.
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കും. ഇത് കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള പ്രതീക്ഷകളെയും സ്വാധീനിക്കുന്നു. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ, പലിശനിരക്കുകൾ കുറയുമെന്ന പ്രതീക്ഷ സ്വർണത്തിന് അനുകൂലമായ സാഹചര്യമൊരുക്കാറുണ്ട്.
അതേസമയം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ശക്തമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം വർധിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം ഉയർത്തുന്നതും വിപണിയിലെ ആവശ്യകത വർധിപ്പിക്കുന്ന ഘടകമാണ്. ഈ ഘടകങ്ങളിലെ മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളും ഒരുമിച്ചാണ് രാജ്യാന്തര വിപണിയിലെയും ഇന്ത്യൻ വിപണിയിലെയും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.
ഇക്കഴിഞ്ഞ ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.
English Summary
Gold prices increased in Kerala today. The price of 22-carat gold rose by ₹135 per gram, taking the rate to ₹11,600 per gram. Accordingly, the price of one sovereign (8 grams) increased by ₹1,080 to ₹92,800. After a long gap, gold prices have fallen below the ₹1 lakh mark per sovereign. Gold, which touched a record high of around ₹1,31,160 per sovereign at the beginning of this year, has witnessed a significant decline. Prices have been falling sharply over the past week. Meanwhile, silver prices continue to remain on a downward trend. Silver is currently trading at ₹175 per gram and ₹1,75,000 per kilogram.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



