മധുരയിലെ പ്രമുഖ തനിഷ്ക് ജ്വല്ലറി ഷോറൂമിലുണ്ടായ വൻ കവർച്ചയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്വർണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA). സ്വർണവ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും രാത്രികാല പോലീസ് നിരീക്ഷണവും പട്രോളിങ്ങും വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മധുരയിലെ ജ്വല്ലറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവം രാജ്യത്തെ ജ്വല്ലറി മേഖലയ്ക്കാകെ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലും ആയിരക്കണക്കിന് സ്വർണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് KGSMA ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ശക്തമാക്കണം. ജില്ലകളിലെ പ്രധാന സ്വർണവ്യാപാര കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അടിയന്തര പോലീസ് സഹായവും രാത്രികാല ബീറ്റ് പട്രോളിങ്ങും ഉറപ്പാക്കണമെന്നും നിർദേശിച്ചു.
മധുരയിലെ സംഭവം കേരളത്തിലെ ജ്വല്ലറി മേഖലയ്ക്കുള്ള ഗൗരവമായ മുന്നറിയിപ്പായി കാണണമെന്നും വ്യാപാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും KGSMA വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ജില്ലകളിലെയും സ്വർണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ വിലയിരുത്തി ആവശ്യമായ പോലീസ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനാ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവരോട് ആവശ്യപ്പെട്ടു.
KGSMA പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, ട്രഷറർ കൃഷ്ണദാസ് സി.വി. എന്നിവർ പ്രസ്താവനയിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
, , ,
English Summary
In the wake of the major robbery at a prominent Tanishq jewellery showroom in Madurai, the Kerala Gold and Silver Merchants Association (KGSMA) has called for enhanced security at gold jewellery establishments across Kerala. The association has urged the authorities to introduce special security measures for jewellery shops and strengthen police surveillance and patrolling, particularly during night hours.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



