സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് രണ്ടാമതും സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപയാണ് ഇന്ന് ഉച്ചക്കുശേഷം കുറഞ്ഞത്. ഇതോടെ 12,590 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 840 കുറഞ്ഞ്, 1,00,720 രൂപയായി ഇന്നത്തെ വിപണിവില. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കഴിഞ്ഞ ആഴ്ചകളിലായി നടന്നുകൊണ്ടിരിക്കുന്നത്. സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. ഈ ആഴ്ചയിൽ പൊതുവെ സ്വർണവില താഴേക്കാണ് പോയത്.
ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക സാഹചര്യം, പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിപണിയിൽ പ്രതിഫലിക്കാറുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വൻ ഇടിവ് കേരളത്തിലെ സ്വർണവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഔൺസിന് 5,595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 3,850 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. റെക്കോർഡ് നിലവാരത്തിൽനിന്ന് 1,745 ഡോളറിന്റെ ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വിലയിടിവ് എവിടെ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ 3,700 ഡോളറും തുടർന്ന് 3,500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.
English Summary
Gold prices declined again in Kerala, marking the second reduction of the day. The price of 22-carat gold fell by ₹105 per gram in the afternoon, bringing the rate to ₹12,590. Accordingly, the price of one sovereign (8 grams) dropped by ₹840 to ₹1,00,720. The state's gold market has witnessed continued volatility over the past few weeks, with days of sharp price declines followed by significant recoveries. However, gold prices have generally remained on a downward trend this week.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



