ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയൊരു സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും , പെൻഷൻകാരുടെ ഡി എ 3 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതോടെ നിലവിലുണ്ടായിരുന്ന 60 ശതമാനത്തിൽ നിന്ന് ഡി.എ 63 ശതമാനമായി ഉയർന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ദൈനംദിന ചെലവുകൾക്ക് ആശ്വാസമേകുന്നതാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
ജീവിത നിലവാരം ഉയരും
ഈ പുതിയ വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ അതായത് 2026 ജൂലൈ 1 മുതൽ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏകദേശം 48 ലക്ഷം ജീവനക്കാർക്കും 68 ലക്ഷത്തോളം പെൻഷൻകാർക്കും ഇതിന്റെ നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കും. ദീപാവലി സമ്മാനമായി എത്തുന്ന ഈ പ്രഖ്യാപനം ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഉത്സവകാലാന്തരീക്ഷം കൂടുതൽ ഇരട്ടിപ്പിക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഖജനാവിന് പ്രതിവർഷം ഏകദേശം 10,016 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുകൾ പ്രകാരമാണ് ഈ ഡി.എ വർദ്ധനവ് നടപ്പിലാക്കിയിട്ടുള്ളത്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവിത നിലവാരം ഉയർത്താനും വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കാനും ഇത്തരം ക്ഷേമ നടപടികൾ ഏറെ സഹായകരമാകും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



