സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,675 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 1,09,400 രൂപയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,35,000 രൂപയാണ്.
ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവില, യുഎസ് ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
കേരളത്തിലെ സ്വർണവില നിർണയത്തിൽ രാജ്യാന്തര വിലയ്ക്കൊപ്പം രൂപ–ഡോളർ വിനിമയനിരക്കും പ്രാദേശിക വിപണിയിലെ ആവശ്യകതയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഘടകങ്ങളിൽ വലിയ മാറ്റങ്ങളില്ലാത്തതിനാൽ സംസ്ഥാനത്തെ സ്വർണവിലയും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.





