ബെംഗളൂരുവിലെ രഞ്ജന പ്രിയ എന്ന യുവതി Groww ആപ്പ് വഴി 8.12 ലക്ഷം നിക്ഷേപിച്ചതിലൂടെ പോർട്ട്ഫോളിയോ മൂല്യം 12.70 ലക്ഷമായി ഉയർന്നിരുന്നു. എന്നാൽ അത്യാവശ്യത്തിനായി 10 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പിഴവ് കാരണം ബാക്കി തുക 84,508 ആയി കുറഞ്ഞു കാണിക്കുകയും, പിന്നീട് അക്കൗണ്ടിലേക്ക് 15,500 മാത്രം എത്തുകയും ചെയ്തു. ഇതിലൂടെ ഏകദേശം 11.85 ലക്ഷം രൂപ കണക്കിൽപ്പെടാതെ പോയതോടെ അവർ കസ്റ്റമർ സപ്പോർട്ടിലും SEBI-യിലും പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
സാങ്കേതിക തകരാർ ആണോ?
തുടർന്ന് വിഷയം ബെംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്തിയപ്പോൾ, അനുവദിച്ച സമയപരിധിക്കുള്ളിൽ കമ്പനികൾ മറുപടി നൽകാത്തതിനാൽ പരാതിക്കാരിയുടെ രേഖകളും വാദങ്ങളും കമ്മീഷൻ ശരിവെച്ചു. സാങ്കേതിക തകരാറിന്റെ പേരിൽ നിക്ഷേപകന്റെ പണം തടഞ്ഞുവെക്കുന്നത് സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
നഷ്ടപരിഹാരം
ഇതിന്റെ അടിസ്ഥാനത്തിൽ, കണക്കിൽപ്പെടാതെ പോയ 11,85,896 രൂപ പിൻവലിക്കാൻ അപേക്ഷ നൽകിയ തീയതി മുതൽ വാർഷികം 6% പലിശ സഹിതം തിരികെ നൽകാൻ കമ്പനികളോട് കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ, മാനസിക ബുദ്ധിമുട്ടിനും സേവനത്തിലെ വീഴ്ചയ്ക്കുമായി 10,000-ഉം കേസ് ചെലവായി 2,000-ഉം ചേർത്ത് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



