അമേരിക്കയിലെ ഓരോ കുട്ടിക്കും സ്പേസ് എക്സിന്റെ രണ്ട് ഓഹരികൾ വീതം ലഭിക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അറിയിച്ചു. കമ്പനിയുടെ വകയായി ഒരു പുതിയ ക്ലാസ് എ കോമൺ സ്റ്റോക്ക് ഓഹരിയും, മസ്കിന്റെ സ്വന്തം ഓഹരികളിൽ നിന്ന് ഒരു ഓഹരിയുമാണ് നൽകുക. നേരത്തെ അമേരിക്കയിലെ കുട്ടികൾക്ക് തന്റെ സ്വന്തം ഓഹരിയിൽ നിന്ന് ഒരെണ്ണം നൽകുമെന്ന് മസ്ക് വാഗ്ദാനം ചെയ്തിരുന്നു; അതിനോടൊപ്പമാണ് കമ്പനിയുടെ ഈ പുതിയ പ്രഖ്യാപനവും വന്നത്.
ട്രംപ് അക്കൗണ്ട്
കുട്ടികൾക്കായി അമേരിക്കയിൽ ആരംഭിച്ച നിക്ഷേപ-സമ്പാദ്യ പദ്ധതിയായ ട്രംപ് അക്കൗണ്ടുകൾ വഴിയാണ് സ്പേസ് എക്സ് ഓഹരികൾ നൽകുന്നത്. നിലവിൽ സജീവമായിട്ടുള്ള ട്രംപ് അക്കൗണ്ടുകളിലേക്കാണ് കമ്പനി ഓഹരി സംഭാവന ചെയ്യുന്നത്. നേരത്തെ സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്വെല്ലും ഭർത്താവും ചേർന്ന് ഇരുപത് ലക്ഷത്തിലധികം കുട്ടികളുടെ ട്രംപ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വ്യക്തത ഇല്ല
എന്നാൽ, മസ്ക് വ്യക്തിപരമായി നൽകുന്ന ഓഹരികൾ എങ്ങനെയാണ് കൈമാറുക, എപ്പോഴാണ് വിതരണം ചെയ്യുക, ഓഹരികൾ വിൽക്കുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ, സജീവമായ ട്രംപ് അക്കൗണ്ടുകൾ ഇല്ലാത്ത കുട്ടികൾക്ക് ഈ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന കാര്യവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



