ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ 10 മിനിറ്റ് ആംബുലൻസ് സേവനത്തിന്റെ നിരക്കുകളിൽ വരുത്തി. ഇതുവരെ പൂർണ്ണമായും സൗജന്യമായി നൽകിയിരുന്ന ഈ സേവനത്തിൽ, അത്യാഹിതമല്ലാത്ത ആവശ്യങ്ങൾക്കായി ആംബുലൻസ് വിളിച്ചാൽ 2,500 രൂപ ഫീസ് ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ജീവന് ആപത്തുള്ള ഗുരുതരമായ അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസ് സേവനം എപ്പോഴും പോലെ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദുരുപയോഗം ഒഴിവാക്കാൻ
ഈ പുതിയ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം, സൗജന്യ സേവനം ആളുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. സാധാരണ വൈദ്യപരിശോധനകൾക്കായി ആശുപത്രികളിലേക്ക് പോകാനും, ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങാനും, സാധാരണ ടാക്സിയിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ പോകാവുന്ന കാര്യങ്ങൾക്ക് പോലും ആളുകൾ സൗജന്യ ആംബുലൻസുകൾ വ്യാപകമായി വിളിച്ചുതുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും അതിലെ ജീവനക്കാരും നിരത്തിലിറങ്ങുമ്പോൾ, യഥാർത്ഥത്തിൽ അത്യാവശ്യമുള്ള ഗുരുതര രോഗികൾക്ക് വാഹനം കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
എമർജൻസി സേവനങ്ങൾക്ക് സൗജന്യം തുടരും
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏകദേശം 42,000-ത്തോളം കേസുകളിൽ ബ്ലിങ്കിറ്റ് ആംബുലൻസ് സേവനം നൽകിയിട്ടുണ്ട്. ഇതിൽ 20,000ത്തോളം എണ്ണം യഥാർത്ഥ അത്യാഹിതങ്ങളായിരുന്നു. നിലവിലുള്ള സ്വകാര്യ ആംബുലൻസ് നിരക്കുകളോട് നീതി പുലർത്തുന്ന രീതിയിലാണ് 2,500 രൂപയെന്ന ഈ തുക നിശ്ചയിച്ചിരിക്കുന്നത്. അത്യാഹിത ഘട്ടങ്ങളിൽ കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാനും ജീവനുകൾ രക്ഷിക്കാനും ഈ സേവനം എപ്പോഴും സജ്ജമാക്കി നിർത്തുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



