സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ മാറ്റം. ഇന്ന് രാവിലെയുണ്ടായിരുന്ന വിലയിൽ നിന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ 13,150 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 80 കൂടി, 1,05,120 രൂപയായി ഇന്നത്തെ വിപണിവില.
ഈ ആഴ്ച സ്വർണവില കുത്തനെ മേലേക്ക് കയറുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ഉയർച്ചക്ക് പിന്നാലെ ഇന്ന് രാവിലെ സ്വർണവിലയിൽ 1,960 രൂപയുടെ കുറവുണ്ടായിരുന്നു. അതിനുശേഷമാണ് വീണ്ടും സ്വർണവില മേലേക്ക് കയറിയത്.
ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് 2025 ഡിസംബർ 23നായിരുന്നു.
English Summary
Gold prices have changed again in Kerala. The price of gold increased by Rs 10 per gram from the rate recorded this morning, taking the price to Rs 13,150 per gram. Accordingly, the price of one sovereign (8 grams) rose by Rs 80 to Rs 1,05,120. Gold prices had been on a sharp upward trend this week. However, following the sudden surge, prices dropped by Rs 1,960 per sovereign this morning. Gold prices have since recovered, registering another increase.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



