ഏറ്റവും മൂല്യമേറിയ പത്തില്‍ എട്ട് കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,72,148.89 കോടിയിലേക്ക് എത്തി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് കൂട്ടത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. പ്രാദേശിക ഓഹരികളില്‍ പ്രതീക്ഷ വര്‍ധിച്ചതാണ് മുന്‍നിര കമ്പനികള്‍ക്ക് നേട്ടമായത്. കഴിഞ്ഞ ആഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 709.19 പോയിന്റ് (0.87 ശതമാനം) ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നീ 8 കമ്പനികളാണ് നേട്ടം കൊയ്തത്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നഷ്ടം നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യത്തില്‍ 48,107.94 കോടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കമ്പനിയുടെ ആകെ വിപണി മൂല്യം 19,07,131 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 34,280.54 കോടി ഉയര്‍ന്ന് 6,17,672.30 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ വിപണിമൂല്യത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മൂല്യം 33,899.02 കോടി കൂടി 11,02,159.94 കോടി രൂപയിലെത്തി. അതേസമയം വിപണിമൂല്യം പിന്നോട്ടുപോയ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 20,040.7 കോടി ഇടിഞ്ഞ് 15,08,346.39 കോടിയായി. എസ്ബിഐയുടെ വിപണിമൂല്യം9,784.46 കോടി ഇടിഞ്ഞ് 7,53,310.70 കോടി രൂപയായി.
രാജ്യത്തെ ഏറ്റവും വിപണിമൂല്യം ഉള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയാണ് തുടര്‍സ്ഥാനങ്ങളില്‍.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



