ടാക്സി സര്‍വീസ് സ്റ്റാര്‍ട്ടപ്പായ റാപ്പിഡോയിലെ ഓഹരികള്‍ വില്ക്കാന് തീരുമാനിച്ച് ഫുഡ്, ഗ്രോസറി വിതരണ കമ്പനിയായ സ്വിഗ്ഗി. 12 ശതമാനം ഓഹരികള്‍ ഏകദേശം 2399 കോടി രൂപയ്ക്കാണ് വില്‍ക്കുക. റാപ്പിഡോയുടെ നിലവിലെ നിക്ഷേപകരായ പ്രോസസ്, വെസ്റ്റ്ബ്രിഡ്ജ് കാപിറ്റല്‍ എന്നീ കമ്പനികള്‍ക്കാണ് ഓഹരികള്‍ കൈമാറുന്നത്.
1968 കോടി രൂപയുടെ ഓഹരികളാണ് പ്രോസസ് വാങ്ങുക. വെസ്റ്റ്ബ്രിഡ്ജ് 431 കോടി രൂപയുടെ ഓഹരികളും വാങ്ങും. റാപ്പിഡോ ഫുഡ് ഡെലിവറി ബിസിനസിലേക്കും കൂടി കടന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്വിഗ്ഗി ഈ കമ്പനിയിലെ നിക്ഷേപം ഒഴിവാക്കുന്നത്. ഇതോടെ ഇരു കമ്പനികളും ബിസിനസ് എതിരാളികളായി മാറും.
റാപ്പിഡോയുടെ പ്രധാന പ്രൊമോട്ടര്‍മാരായി മാറിയിരിക്കുന്ന പ്രോസസ്, കമ്പനിയിലേക്ക് 1750 കോടി രൂപ കൂടി നിക്ഷേപിക്കും. സ്വിഗ്ഗിയുടെ ഏറ്റവും വലിയ നിക്ഷേപകരും കമ്പനിയില്‍ 23.31% ഓഹരിയുള്ള പ്രോസസ് ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമാണ്. അതിനാല്‍ സ്വിഗ്ഗിയുടെ റാപ്പിഡോ ബന്ധം പൂര്‍ണമായി അവസാനിച്ചു എന്നും പറയാനാവില്ല.
മൂന്നിരട്ടി ലാഭം, കൈനിറയെ പണം
സ്വിഗ്ഗിക്ക് റാപ്പിഡോ ഓഹരികള്‍ വളരെ വലിയ ലാഭമാണ് നല്‍കിയത്. 2022 ല്‍ 950 കോടി രൂപയാണ് സ്വിഗ്ഗി, റാപ്പിഡോയില്‍ നിക്ഷേപിച്ചിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം മൂന്നിരട്ടിയോളം തുക സ്വിഗ്ഗിക്ക് ലഭിക്കും. ശ്രീഹര്‍ഷ മജെറ്റിയുടെ നേതൃത്വത്തിലുള്ള സ്വിഗ്ഗി ഈ ഉത്സവ സീസണില്‍ എറ്റേണല്‍ ലിമിറ്റഡിന്റെ ബ്ലിങ്കിറ്റ്, സെപ്റ്റോ, റാപ്പിഡോ എന്നിവയുമായി ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സമയത്താണ് റാപ്പിഡോ ഓഹരി വില്‍പ്പനയിലൂടെ വലിയ തുക കൈയിലേക്ക് വന്നിരിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



