സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്കിറങ്ങുന്നു. ഇന്ന് രാവിലെ സ്വർണവിലയിൽ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയത്. ഉച്ചയ്ക്കുശേഷം വില താഴേക്കിറങ്ങുന്ന പ്രവണതയാണുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 11,440 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 800 രൂപ കുറഞ്ഞ് 91,520 രൂപയായി വിപണിവില. ഈ വർഷം തുടക്കത്തിൽ സ്വർണവില 1 ലക്ഷം കടന്നിരുന്നു. അതിനുശേഷം ഇപ്പോൾ സ്വർണത്തിനു വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ സ്വർണവില ഒന്ന് മുകളിലേക്ക് കയറിയെങ്കിലും വീണ്ടും കുത്തനെ താഴേക്ക് വന്നു.
ഇന്ത്യൻ വിപണിയിലെ സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിപണിയെ സ്വാധീനിക്കുന്നു.
സ്വർണനിക്ഷേപത്തിൽ നിന്ന് പലിശയോ സ്ഥിരമായ വരുമാനമോ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ബോണ്ടുകളിൽ നിന്നുള്ള യഥാർഥ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് കൂടുതൽ നേട്ടം നൽകുന്ന നിക്ഷേപ മാർഗങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില താഴാൻ ഇടയാക്കുകയും ചെയ്യും. നേരെമറിച്ച്, യുഎസ് ഡോളറിന്റെ മൂല്യം കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ താങ്ങാനാകുന്ന വിലയിൽ ലഭിക്കും. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയരാം.
English Summary
Gold prices in Kerala have resumed their downward trend. Prices had increased in the morning but reversed course in the afternoon, recording a decline. The price of 22-carat gold fell by Rs 100 per gram today, bringing the rate to Rs 11,440. Accordingly, the price of one sovereign (8 grams) dropped by Rs 800 to Rs 91,520. Gold prices had crossed the Rs 1 lakh mark in Kerala at the beginning of this year. Since then, the precious metal has witnessed a significant decline. Although prices moved up slightly in the morning today, they have once again plunged sharply in the afternoon.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



