വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കൊച്ചി ആസ്ഥാനമായുള്ള സൈന ഹ്യൂമൻ എഐയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ‘കേരളം, ലെറ്റ്സ് ടോക്ക് എഐ – ടുവേർഡ്സ് ആൻ എഐ-പവർഡ് കേരളം’ എന്ന ഉദ്യമത്തിന്റെ ഭാഗമായി കൊല്ലം കുരീപ്പുഴയിലെ സർവകലാശാലാ ആസ്ഥാനത്ത് വെച്ചാണ് ഈ കരാർ ഒപ്പുവെച്ചത്.
നൈപുണ്യ വികസനം
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി.പിയും, സൈന ഹ്യൂമൻ എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിലാൽ നവാദും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. നൈപുണ്യ വികസനം, എഐ-സംയോജിത പഠനം, വിദ്യാഭ്യാസ രംഗത്തെ ഏജൻ്റിക് സൊല്യൂഷനുകൾ, വ്യവസായ സഹകരണം എന്നീ നാല് പ്രധാന മേഖലകളിൽ ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു. ഡിജിറ്റൽ ലോകത്തെ പുതിയ അവസരങ്ങൾക്കും വെല്ലുവിളികൾക്കും വിദ്യാർത്ഥികളെ സജ്ജമാക്കാൻ ഈ കൂട്ടായ്മ സഹായിക്കും.
കോഴ്സുകൾ
തുടക്കമെന്ന നിലയിൽ എഐ കണ്ടന്റ് ആൻഡ് മീഡിയ പ്രൊഡക്ഷൻ, അപ്ലൈഡ് എഐ ഫോർ മോഡേൺ പ്രൊഫഷണൽസ് എന്നീ രണ്ട് പ്രധാന പ്രോഗ്രാമുകളാണ് ഈ ധാരണാപത്രത്തിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുമെന്നും പ്രവേശന വിവരങ്ങളും സമയക്രമങ്ങളും സർവകലാശാല ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും സൈന ഗ്രൂപ്പ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



