നികുതിദായകർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ഇൻകം ടാക്സ് റിട്ടേൺ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് തീയതി നീട്ടിയതായി അറിയിച്ചത്. 2024-25 അസസ്മെന്റ് വർഷത്തേക്കുള്ള ഇൻകം ടാക്സ് ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.
പോർട്ടലിൽ തടസങ്ങൾ
നേരത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30 ആയിരുന്നു. എന്നാൽ ആദായനികുതി പോർട്ടലിൽ ഉണ്ടായ സാങ്കേതിക തടസ്സങ്ങളും ഇ-ഫയലിംഗിൽ നേരിട്ട ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് തീയതി 2024 ഒക്ടോബർ 21 വരെ നീട്ടി നൽകിയത്. ഈ തീരുമാനത്തിലൂടെ ചാർട്ടേഡ് അക്കൗണ്ടന്റമാർക്കും നികുതിദായകർക്കും റിപ്പോർട്ടുകൾ കൃത്യമായി പരിശോധിച്ച് സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കും.
ബിസിനസ്സ് സ്ഥാപനങ്ങൾ, കമ്പനികൾ, കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ട മറ്റ് നികുതിദായകർ എന്നിവർക്കാണ് ഈ തീയതി നീട്ടൽ ബാധകമാകുന്നത്. കൃത്യസമയത്ത് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ പിഴയോ മറ്റ് നടപടികളോ നേരിടേണ്ടി വരുമെന്നതിനാൽ, പുതുക്കിയ തീയതിയായ ഒക്ടോബർ 21-ന് മുൻപായി റിപ്പോർട്ടുകൾ ഇ-ഫയലിംഗ് പോർട്ടൽ വഴി സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നു.
പ്രത്യേകം ഫോം
ആദായനികുതി വകുപ്പ് വാല്യുവർ രജിസ്ട്രേഷനായി പുറത്തിറക്കിയ പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച് വിവിധ ആസ്തികളെ 11 വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സ്ഥാവര വസ്തുക്കൾ, കാർഷിക ഭൂമി, തോട്ടങ്ങൾ, വനങ്ങൾ, ഗനികളും ക്വാറികളും, ഓഹരികളും സെക്യൂരിറ്റികളും, മെഷിനറിയും പ്ലാന്റും, ആഭരണങ്ങൾ, കലാസൃഷ്ടികൾ, ലൈഫ് ഇന്ററസ്റ്റുകൾ , മറ്റ് ആസ്തികൾ എന്നിവയാണ് ഈ 11 വിഭാഗങ്ങൾ. ഒരു വാല്യുവർ ഒന്നിലധികം ആസ്തി വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ വിഭാഗത്തിനും പ്രത്യേകം ഫോം 169 സമർപ്പിക്കേണ്ടതുണ്ട്.
പുതുക്കിയ ഫോം 169 സമർപ്പിക്കുന്നതിന് 10,000 രൂപ രജിസ്ട്രേഷൻ ഫീസായി നൽകണം. എന്നാൽ, 1957-ലെ വെൽത്ത് ടാക്സ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാല്യുവർമാർ ഈ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല. പുതിയ വാല്യുവർമാർക്ക് ഓരോ ആസ്തി വിഭാഗത്തിലും രജിസ്ട്രേഷൻ നേടുന്നതിന് ഇത് നിർബന്ധമാണ്.





