അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനുമായുള്ള യുദ്ധം വീണ്ടും ശക്തമായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ഭരണകൂടം തങ്ങളുടെ സഖ്യകക്ഷികൾക്ക് നിർദ്ദേശം നൽകിയതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വീണ്ടും ആളിക്കത്താനുള്ള സാധ്യത മുൻനിർത്തി കരുതിയിരിക്കാനാണ് അമേരിക്ക മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കൻ സൈന്യവും പ്രതിരോധ വകുപ്പായ പെന്റഗണും മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയും കപ്പലുകളെയും സൈനികരെയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഗൾഫ് ഇപ്പോഴും മുൾമുനയിൽ
ഇറാനിൽ നിന്നോ അവരുടെ സഖ്യകക്ഷികളിൽ നിന്നോ ഉണ്ടാകാൻ സാധ്യതയുള്ള തിരിച്ചടികളെയും ആക്രമണങ്ങളെയും വളരെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. പ്രധാനപ്പെട്ട ഊർജ്ജ കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ ആക്രമണങ്ങൾ നടത്തിയേക്കാമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളെയട ക്കം ഉൾപ്പെടുത്തി സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും സജീവമായി നടന്നു വരികയാണ്.
ഉത്കണ്ഠ കൂടുന്നു
അതേസമയം, ഈ യുദ്ധം അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. യുദ്ധം കാരണം ഉയരുന്ന കോടിക്കണക്കിന് ഡോളറിന്റെ ചെലവും, അതോടൊപ്പം രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വിലക്കയറ്റവും സാധാരണക്കാരായ വോട്ടർമാരെയും രാഷ്ട്രീയ നേതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വരാനിരിക്കുന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പുകളും അന്താരാഷ്ട്ര നയങ്ങളും മുൻനിർത്തി മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം വരും ദിവസങ്ങളിൽ ഏതുവിധത്തിൽ മാറുമെന്നത് ലോകരാഷ്ട്രങ്ങൾ ഏറെ ഉത്കണ്ഠയോടെയാണ് ഉറ്റുനോക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



