സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഉയർച്ച. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 115 രൂപയാണ് കൂടിയത്. ഇതോടെ 11,715 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 920 കൂടി, 93,720 രൂപയായി ഇന്നത്തെ വിപണിവില. ഈ വർഷം തുടക്കത്തിൽ 1,31,160 രൂപയോളം എത്തിയിരുന്നു. അതിനുശേഷം ഇപ്പോൾ സ്വർണത്തിനു വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. അതേസമയം, വെള്ളിവിലയും താഴെ തന്നെയാണ്. ഒരു ഗ്രാമിന് 175 രൂപയും, ഒരു കിലോഗ്രാമിന് 1,75,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
ഇന്ത്യൻ വിപണിയിലെ സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിപണിയെ സ്വാധീനിക്കുന്നു.
സ്വർണനിക്ഷേപത്തിൽ നിന്ന് പലിശയോ സ്ഥിരമായ വരുമാനമോ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ബോണ്ടുകളിൽ നിന്നുള്ള യഥാർഥ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് കൂടുതൽ നേട്ടം നൽകുന്ന നിക്ഷേപ മാർഗങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില താഴാൻ ഇടയാക്കുകയും ചെയ്യും. നേരെമറിച്ച്, യുഎസ് ഡോളറിന്റെ മൂല്യം കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ താങ്ങാനാകുന്ന വിലയിൽ ലഭിക്കും. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയരാം.
ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾക്ക് ആക്കം കൂട്ടും. ഇത് കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളെയും സ്വാധീനിക്കുന്നു. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത സ്വർണത്തിന് പ്രതികൂലമാകുമ്പോൾ, നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ സ്വർണവിലയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാറുണ്ട്.
അതേസമയം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, യുദ്ധങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ശക്തമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ ആകർഷിക്കപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും വിപണിയിലെ ആവശ്യകത ഉയർത്തുന്ന മറ്റൊരു ഘടകമാണ്. ഇത്തരത്തിൽ ആഗോള സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളും ഒരുമിച്ചാണ് രാജ്യാന്തര വിപണിയിലെയും അതിന്റെ പ്രതിഫലനമായി ഇന്ത്യൻ വിപണിയിലെയും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നത്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.
English Summary
Gold prices increased in Kerala today. The price of 22-carat gold rose by ₹135 per gram, taking the rate to ₹11,600 per gram. Accordingly, the price of one sovereign (8 grams) increased by ₹1,080 to ₹92,800. After a long gap, gold prices have fallen below the ₹1 lakh mark per sovereign. Gold, which touched a record high of around ₹1,31,160 per sovereign at the beginning of this year, has witnessed a significant decline. Prices have been falling sharply over the past week. Meanwhile, silver prices continue to remain on a downward trend. Silver is currently trading at ₹175 per gram and ₹1,75,000 per kilogram.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



