കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഗൂഗിള്‍ മെസ്സേജിന്റെ ‘ഇന്നോവേഷന്‍ ചാമ്പ്യന്‍ 2024’ പുരസ്കാരം കരസ്ഥമാക്കി. ഗൂഗിള്‍ ഇന്ത്യയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ കമ്മ്യൂണിക്കേഷന്‍ പ്രോഡക്റ്റ് പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ അലിസ്റ്റര്‍ സ്ലാറ്ററി, ഇന്ത്യ ഗൂഗിള്‍ മെസ്സേജ് ഹെഡ് അഭിനവ് ഝാ എന്നിവരില്‍ നിന്നും കമ്പനി പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കമ്പനികള്‍ക്ക് എസ്.എം.എസ് ഗേറ്റ് വേ, വോയിസ് സൊല്യൂഷന്‍സ്, ഗൂഗിള്‍ ആര്.സി.എസ്. മെസ്സേജുകള്‍, വാട്സാപ്പ് സേവനങ്ങള്‍, ചാറ്റ്ബോട്ട് എന്നിവ ഒരുക്കുന്ന സംരംഭമാണ് ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍.പന്ത്രണ്ടില്ല്പരം രാജ്യങ്ങളിലായി അയ്യായിരത്തോളം ബിസിനസ്സുകള്‍ ഗ്രീന്‍ ആഡ്സ് പ്ലാറ്റ്ഫോമിന്റെ ഉപഭോക്താക്കളാണ്. കേരളം ആസ്ഥാനമായ കമ്പനിക്ക് ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലും ഓഫീസുകള്‍ ഉണ്ട്.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



