ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ മെമു സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ. ഈ റൂട്ടിലെ യാത്രികര്‍ക്ക് ആശ്വാസം നല്കുന്ന വര്‍ത്തയാണിത്. ഇതോടൊപ്പം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ വൈദ്യുതി എഞ്ചിനുകള്‍ വൈകാതെ ഉപയോഗിച്ചു തുടങ്ങുമെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു. രണ്ട് ആവശ്യങ്ങളും ഉന്നയിച്ചു നല്കിയ കത്തിനുള്ള മറുപടിയിലാണ് ജനറല്‍ മാനേജറുടെ വിശദീകരണം റെയില്‍വെയുടെ മെല്ലെപ്പോക്ക് ഈ റൂട്ടില്‍ വൈദ്യുതീകരണ ജോലികള്‍ എട്ട് മാസം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. മാര്‍ച്ച് 31 ന് ട്രയല്‍ റണ്‍ നടത്തി.
എന്നാല്‍ പിന്നീട് ഇതേപ്പറ്റി അറിവില്ലാതെയായി. 2022 ലാണ് വൈദ്യുതീകരണ ജോലികള്‍ തുടങ്ങിയത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കമ്മീഷനിംഗ് വൈകുന്നത് ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ വരുന്നതിന് തടസമാകുണ്ട്. നിലവില്‍ ഈ റൂട്ടില്‍ ദിവസേന ഏഴ് സര്‍വ്വീസുകളാണുള്ളത്.
നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്ക് പുറമെ ഷൊര്‍ണൂരിലേക്ക് ദിവസേന നാല് സര്വ്വീകളുമുണ്ട്. രാവിലെ 10 മണിക്കും വൈകീട്ട് മൂന്നിനും ഇടയില്‍ ട്രെയിനുകള്‍ ഇല്ല. ഇത് നിലമ്പൂരില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഷൊര്‍ണൂരിലെത്തി കണക്ഷന് ട്രെയിനുകളില്‍ പോകുന്നതിന് തടസമാകുന്നു. വൈദ്യുതി ലൈന്‍ കമ്മീഷന് ചെയ്താല്‍ പകല്‍ സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാകും.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



