ആഗോളതലത്തിലും രാജ്യത്തിനകത്തുമുള്ള പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് നിലംപതിച്ചത്. സെൻസെക്സ് വലിയ തോതിൽ കൂപ്പുകുത്തിയപ്പോൾ, വിപണിയിലെ മുൻനിര കമ്പനികളുടെ ഓഹരികൾക്കും തിരിച്ചടിയുണ്ടായി.
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ എട്ടാം ആഴ്ചയിലും കടുത്ത തിരിച്ചടി നേരിട്ടത് നിക്ഷേപകരെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ആഴ്ചതോറുമുള്ള തകർച്ചയാണിത്. തുടർച്ചയായ വിൽപന സമ്മർദ്ദം കാരണം ഈ എട്ട് ആഴ്ചകൾ കൊണ്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപക മൂല്യമാണ് വിപണിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഓഹരി വിപണിയിലെ തിരിച്ചടിയോടൊപ്പം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 50 പൈസയോളം ഇടിഞ്ഞതും വിപണിയിലെ നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു.
ക്രൂഡ് ഓയിൽ വിലവർധനവും ഡോളറിന്റെ കരുത്തും
പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിനെതിരെയുള്ള ആക്രമണങ്ങളും കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് വിപണിയെ പ്രധാനമായും ബാധിച്ചത്. ഇതിനുപുറമേ, അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതും രണ്ടാം പാദത്തിലെ കമ്പനികളുടെ സാമ്പത്തിക ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ പിൻവലിയാൻ പ്രേരിപ്പിച്ചു.
പലിശ നിരക്ക് വർധനവും പണപ്പെരുപ്പ ആശങ്കയും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തുകയും, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിലും കർശനമായ സാമ്പത്തിക നയങ്ങൾ തുടരുമെന്ന സൂചന നൽകുകയും ചെയ്തത് വിപണിയിലെ ആശങ്ക വർധിപ്പിച്ചു. വരും ദിവസങ്ങളിലും വിപണിയിൽ ഈ ഇടിവ് തുടർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ബാങ്ക് നിഫ്റ്റി
ബാങ്കിങ് ഓഹരികളെ പ്രതിനിധീകരിക്കുന്ന ബാങ്ക് നിഫ്റ്റിയും വലിയ തോതിലുള്ള തിരിച്ചടിയാണ് നേരിടുന്നത്. ബാങ്ക് നിഫ്റ്റിയുടെ പ്രധാന താങ്ങുതലം 54,400 ആണ്, ഇത് തകർന്നു സൂചിക 54515 ലേക്ക് താഴ്ന്നിരിക്കുകയാണ് . തൽ താഴേക്ക് പതിക്കും. വിപണി വ്യക്തമായ ഒരു തിരിച്ചുവരവ് നടത്തണമെങ്കിൽ ക്രൂഡ് ഓയിൽ വില താഴുകയും, ഡോളറിനെതിരെ രൂപയുടെ മൂല്യം സ്ഥിരപ്പെടുകയും, വിദേശ നിക്ഷേപകരുടെ വിൽപന കുറയുകയും ചെയ്യേണ്ടതുണ്ട്.
നിഫ്റ്റിയുടെ ഭാവി സാധ്യതകൾ
സാങ്കേതിക വിശകലനങ്ങൾ അനുസരിച്ച്, നിഫ്റ്റിക്ക് 22,400 എന്ന നിരക്കിലാണ് പ്രധാന പ്രതിരോധം ഉള്ളത്. നിഫ്റ്റി ഈ നിരക്കിന് താഴെ നിൽക്കുന്നിടത്തോളം വിപണിയിലെ ഇടിവ് തുടരാനാണ് സാധ്യത. ചുരുങ്ങിയ സമയത്തിനുള്ളിൽ സൂചിക 22,100 ലേക്കും, അതിനുശേഷം 21,950 എന്ന താങ്ങുതലത്തിലേക്കും താഴേക്കിറങ്ങിയേക്കാം. എന്നാൽ 22,000 നടുത്ത് വച്ച് താൽക്കാലികമായി ഒരു തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)





