സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 14,065 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 200 രൂപ കൂടി, 1,12,520 രൂപയായി ഇന്നത്തെ വിപണിവില. ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. 240 രൂപയാണ് ഇന്നലെ കൂടിയത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റങ്ങളൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയാണ്. ഒരു കിലോഗ്രാമിന് 2,45,000 രൂപയിലെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന ക്രൂഡ് ഓയിൽ വില ഉൾപ്പെടെയുള്ള ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. എണ്ണവിലയിലെ വർധന പണപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ, പലിശനിരക്ക് ഉയർത്താൻ യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന വിലയിരുത്തലുകളും വിപണിയിൽ ശക്തമാണ്.
പലിശനിരക്ക് ഉയരുന്നത് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ നിക്ഷേപ ആകർഷണം കുറയ്ക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡിലുണ്ടായ വർധനയും സ്വർണവിലയുടെ നീക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



