നഷ്ടം കൂടുതൽ
ഏഷ്യൻ വിപണി
എഐ മേഖലയിലെ വർദ്ധിച്ച നിക്ഷേപ താാല്പര്യം കാരണം ഏഷ്യൻ ചിപ്പ് നിർമ്മാണ കമ്പനികളുടെ ഓഹരി വിലകൾ വീണ്ടും ഉയരുകയാണ് .
- ദക്ഷിണ കൊറിയൻ വിപണി– കൊറിയയുടെ കോസ്പി സൂചിക 1% ഉയർന്നു. മുൻനിര ചിപ്പ് നിർമ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്സ് , എസ്കെ ഹൈനിക്സ് എന്നീ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതാണ് ഇതിന് പ്രധാന കാരണം.
- യുഎസ് വിപണിയുടെ സ്വാധീനം– ന്യൂയോർക്കിലെ ഫിലഡെൽഫിയ സെമികണ്ടക്ടർ സൂചിക 1.3% ഉയർന്നതിന് പിന്നാലെയാണ് ഏഷ്യൻ വിപണിയിലും ഈ കുതിപ്പുണ്ടായത്.
- ഏഷ്യൻ സൂചിക– ഇതോടൊപ്പം, എം.എസ്.സി.ഐ ഏഷ്യ പസഫിക് സൂചിക 0.4% നേട്ടമുണ്ടാക്കി. ഇതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഐ.ടി മേഖലയാണ്.
ഇന്നത്തെ തുടക്കം
തുടക്കത്തിൽ സൂചകമായ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ് ട്രെൻഡിൽ വ്യാപാരം നടത്തുന്നത് കൊണ്ട് നിഫ്റ്റി 50 താഴ്ന്ന നിലവാരത്തിൽ തുറക്കാനാണ് സാധ്യത. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 23,600 എന്നത് വളരെ പ്രധാനപ്പെട്ട ഒരു സപ്പോർട്ട് ലെവലാണ്. വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതും ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നതും ഇവിടുത്തെ വിപണിയെ ബാധിക്കുന്നുണ്ട്. എങ്കിലും വിപണി മുൻ ദിവസങ്ങളിൽ ഇടിഞ്ഞതിനാൽ, താഴ്ന്ന നിലവാരത്തിൽ നിന്ന് ചെറിയ രീതിയിലുള്ള തിരിച്ചുവരവിന് സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതുകൊണ്ട് തന്നെ നിക്ഷേപകർ ഇന്നത്തെ ദിവസം കരുതലോടെ വേണം സമീപിക്കാൻ.സ്വർണ വില ഇന്ന് ഉയരുന്ന പ്രവണതയാണ് രാജ്യാന്തര വിലനിലവാരം സൂചിപ്പിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



