ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഇറാം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച DGP കണക്റ്റ് ഇൻസ്പയറിങ് മൈൻഡ്സ് ശ്രദ്ധേയമായി. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാന് പിന്തുണയേകി ഇറാം എഡ്യൂക്കേഷൻ പ്രഭാപുരം ഇറാം ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടി കേരള പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ IPS ഉദ്ഘാടനം ചെയ്തു.
ലഹരിമുക്തമായ ഭാവി സൃഷ്ടിക്കുന്നതിൽ യുവതലമുറയ്ക്ക് നിർണായക പങ്കുണ്ടെന്നും വിദ്യാർത്ഥികൾ സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം അവരെ സാമൂഹിക മാറ്റത്തിന്റെ മുന്നണിപ്പോരാളികളാക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽനിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാരിയേഴ്സിന്റെ പ്രതിനിധികളെ ചടങ്ങിൽ ആദരിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും നടന്നു. ഇറാം എഡ്യുക്കേഷണൽ വെൽഫെയർ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ELA പ്രോഗ്രാമിന്റെ ഉദ്ഘാടനവും ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ SPC കേഡറ്റുകൾക്കുള്ള വൃക്ഷത്തൈ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.

വേദിയിൽ ഇറാം ട്രസ്റ്റിന്റെ ‘ഇല’ ഹരിത പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തിലുടനീളം 10 ലക്ഷം വൃക്ഷത്തൈകൾ നടും. ഓരോ തൈയും ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന സംവിധാനമാണ് ELA (Every Leaf Alive).പരിസ്ഥിതി സംരക്ഷണത്തിനും ഹരിതാഭമായ ഭാവി തലമുറയുടെ സൃഷ്ടിക്കും ലക്ഷ്യമിട്ട് ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് ആവിഷ്കരിച്ച വിപുലമായ പരിസ്ഥിതി സംരക്ഷണ പദ്ധതിയാണിത്.
ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇറാം ഹോൾഡിംഗ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ റസാഖ് സ്വാഗതം ആശംസിച്ചു. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി. നാരായണൻ IPS, ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷി A IPS എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. CANEUS International, Montreal-ന്റെ ഷെയറിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മിലിദ് പിംപ്രിക്കർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഓർഗാനിക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് ബി. മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ മുഹമ്മദ് കാസിം V. S. അനുമോദന പ്രസംഗം നടത്തി.
ഇറാം ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇറാം എഡ്യുക്കേഷണൽ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി ആൻഡ് മാനേജർ അബ്ദു സമദ്, ഇറാം മോട്ടോഴ്സ് ജനറൽ മാനേജറും എച്ച് ആർ & അഡ്മിൻ മേധാവിയുമായ ജയദേവൻ വി. ഇറാം ഹോൾഡിംഗ്സ് ഇന്ത്യ റീജണൽ ഡയറക്ടർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ്) ബിജോയ് ദേവദാസ്, ഇറാം അക്കാദമി ഫോർ സ്പോർട്സ് ആൻഡ് എക്സലൻസ് പ്രിൻസിപ്പൽ ഡോ. സിന്ധു സി., മറിയുമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ വിജി ജയപ്രകാശ്, മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഹെഡ്മാസ്റ്റർ രാകേഷ് സി. ഇറാം എഡ്യുക്കേഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പി.ടി.എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ, സ്കൗട്ട് ആൻഡ് ഗൈഡിന്റെ സെറിമോണിയൽ പരേഡ്, സ്വാഗതനൃത്തം ഉൾപ്പെടെയുള്ള കലാപരിപാടികൾ എന്നിവ അരങ്ങേറി. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ അവതരണവും നടന്നു. MMHSS പ്രിൻസിപ്പൽ ഉമ്മർ സി. നന്ദി പ്രകാശിപ്പിച്ചു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



