അഡ്വ. എസ്. അബ്ദുൽ നാസർ,
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിലേക്ക് എത്തിയിരിക്കുകയാണ് . അമേരിക്കൻ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ അപ്രതീക്ഷിത മുന്നേറ്റങ്ങളാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. രാവിലെ 3,937 ഡോളറിലായിരുന്ന അന്താരാഷ്ട്ര സ്വർണവില പെട്ടെന്ന് തന്നെ 4,009 ഡോളർ വരെ ഉയർന്നുവെങ്കിലും, പിന്നീട് വീണ്ടും 4,000 ഡോളറിലേക്ക് തിരിച്ചെത്തിയത് വിപണിയിലെ താത്കാലികമായ അനിശ്ചിതത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
നിക്ഷേപകർ ആശങ്കയിൽ
യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡുകൾ താഴ്ന്നതുമാണ് സ്വർണത്തിന് വലിയ തോതിൽ പിന്തുണ നൽകിയത്. ഇതിനുപുറമേ, അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങളും ട്രംപ് ഭരണകൂടത്തിന് പുതിയ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ നേരിടേണ്ടി വന്നേക്കാവുന്ന തടസ്സങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കി. ഇതോടെ കൂടുതൽ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് ശ്രദ്ധ തിരിച്ചതാണ് അന്താരാഷ്ട്ര തലത്തിൽ വില ഉയരാൻ ഇടയാക്കിയത്.
തിരുത്തൽ ഉണ്ടാകുമോ?
ഇനി വരും ദിവസങ്ങളിൽ സ്വർണവില 4,000 ഡോളറിന് മുകളിൽ ഉറച്ചുനിൽക്കുകയും 4,009 ഡോളറെന്ന നിലവാരം മറികടക്കുകയും ചെയ്താൽ വില ഇനിയും വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ വില ഉയർന്ന അവസരം മുതലാക്കി നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയാൽ വില വീണ്ടും താഴേക്ക് വരാനും സാധ്യത തള്ളിക്കളയാനാവില്ല. കൂടാതെ അമേരിക്കയിൽ തൊഴിൽ വിപണി ശക്തമാകുകയോ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുകയോ ചെയ്താൽ ഡോളർ കരുത്താർജ്ജിക്കുകയും സ്വർണവിലയിൽ തിരുത്തൽ ഉണ്ടാകുകയും ചെയ്യും.
അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ കേരളത്തിലെ ആഭ്യന്തര സ്വർണവിപണിയെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചുരുക്കത്തിൽ, സ്വർണവില 4,000 ഡോളറിന് മുകളിൽ തുടരുമോ അതോ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് പതിക്കുമോ എന്നറിയാൻ വരും ദിവസങ്ങളിലെ ആഗോള സാമ്പത്തിക നീക്കങ്ങൾ നിർണായകമായിരിക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



