സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ ഉയർച്ച. കഴിഞ്ഞ ആഴ്ചകളിലായി സ്വർണവില കുറഞ്ഞു നിൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 12,825 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 200 കൂടി, 1,02,600 രൂപയായി ഇന്നത്തെ വിപണിവില.
കഴിഞ്ഞ ആഴ്ചയിൽ സ്വർണവിലയിൽ നേരിയ ഒരു കയറ്റമുണ്ടായെങ്കിലും, കുത്തനെ വിലയിടിഞ്ഞിരുന്നു. ഈ ആഴ്ചയിലെത്തിയപ്പോൾ നേരിയ കയറ്റമാണ് സ്വർണവിലയിൽ ഉണ്ടാവുന്നത്. ഇന്നലെയും ഗ്രാമിന് 25 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്. അതേസമയം വെള്ളിവിലയും കുറഞ്ഞ നിരക്കിൽ തന്നെയാണുള്ളത്. ഒരു ഗ്രാമിന് 200 രൂപയും, ഒരു കിലോഗ്രാമിന് 2,00,000 രൂപയുമാണ് ഇന്നത്തെ വില.
ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനത്തിലെ മാറ്റങ്ങൾ എന്നിവ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ വിലയിലും പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലുമുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നു.
സ്വർണത്തിൽ നിന്ന് പലിശ വരുമാനം ലഭിക്കാത്തതിനാൽ, ബോണ്ടുകളുടെ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയിൽ സമ്മർദമുണ്ടാക്കാം. അതേസമയം, ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കുകയും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യാം.
പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങലും വിലയ്ക്ക് പിന്തുണ നൽകുന്നു. ഈ ഘടകങ്ങളിലെ മാറ്റങ്ങളാണ് രാജ്യാന്തര വിപണിയിലെയും ഇന്ത്യയിലെയും സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.
English Summary
Gold prices edged up slightly in Kerala today, continuing the modest recovery seen over the past two days after weeks of decline. The price of 22-carat gold increased by Rs 25 per gram, taking the rate to Rs 12,825. Accordingly, the price of one sovereign (8 grams) rose by Rs 200 to Rs 1,02,600. Although gold prices witnessed a slight uptick last week, the market had largely been on a downward trend, with prices recording a sharp decline. However, prices have shown a modest recovery this week. Yesterday, too, gold prices increased by Rs 25 per gram. Meanwhile, silver prices continue to remain at relatively low levels. Silver is currently priced at Rs 200 per gram and Rs 2,00,000 per kilogram.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



