ബാങ്ക് മാനേജർ തന്റെ അമ്മയെ കബളിപ്പിച്ച് ഒരു യുലിപ് പോളിസി എടുപ്പിക്കാൻ ശ്രമിച്ചുവെന്ന ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. സ്ഥിര നിക്ഷേപത്തിനോ അല്ലെങ്കിൽ സാധാരണ സേവിങ്സിനോ വേണ്ടി മാത്രം ബാങ്കിലെത്തിയ പ്രായമായ സ്ത്രീയെ, ഉയർന്ന കമ്മീഷൻ ലഭിക്കുന്ന ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്മെന്റ് പ്ലാനായ യൂലിപ്പിലേക്ക്പി വഴിതിരിച്ചുവിടാൻ ബാങ്ക് മാനേജർ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു. മക്കളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അവസാന നിമിഷം ഈ തട്ടിപ്പിൽ നിന്നും അവരുടെ അമ്മ രക്ഷപെട്ടത്.
ജാഗ്രത പാലിക്കണം
ബാങ്കുകളിലെ ഇത്തരം അനുഭവങ്ങൾ ഇന്ന് വളരെ സാധാരണമായി മാറിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരായ മാതാപിതാക്കളെയാണ് ബാങ്ക് ജീവനക്കാർ പലപ്പോഴും ഇത്തരം സങ്കീർണ്ണമായ സാമ്പത്തിക പദ്ധതികളിൽ പെടുത്താൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത നിബന്ധനകളും വലിയ ലോക്ക്-ഇൻ കാലയളവുമുള്ള ഇത്തരം പോളിസികൾ വിറ്റഴിച്ച് സ്വന്തം ടാർഗെറ്റും കമ്മീഷനും തികയ്ക്കാനാണ് ചില ബാങ്ക് മാനേജർമാർ ശ്രമിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളെ ബാങ്കുകളിലേക്ക് ഒറ്റയ്ക്ക് അയക്കുമ്പോൾ അവർക്ക് സാമ്പത്തിക അവബോധം നൽകേണ്ടതിന്റെയും, സാമ്പത്തിക ഇടപാടുകളിൽ നമ്മൾ എത്രത്തോളം ജാഗ്രത പാലിക്കണമെന്നതിന്റെയും വലിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.
മക്കളോട് ചോദിയ്ക്കാൻ മടിക്കരുത്
മുതിർന്ന മാതാപിതാക്കളെ ഇത്തരം കബളിപ്പിക്കലുകളിൽ നിന്ന് സംരക്ഷിക്കാനായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കൾ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ അവരുടെ മൊബൈൽ നമ്പറുകൾ നമ്മുടെ ഫോണുമായി ബന്ധിപ്പിക്കുക, പുതിയ എന്തെങ്കിലും രേഖകളിൽ ഒപ്പിടുന്നതിന് മുൻപ് നമ്മോട് ചോദിക്കണമെന്ന് അവരെ ഓർമ്മിപ്പിക്കുക, മ്യൂച്വൽ ഫണ്ടുകളോ ഫിക്സഡ് ഡിപ്പോസിറ്റുകളോ അല്ലാത്ത മറ്റ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ബാങ്കുകൾ നിർദ്ദേശിച്ചാൽ അതിൽ അടിയന്തരമായി ചാടിവീഴാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഓർമപ്പെടുത്തുക . ബാങ്ക് മാനേജർമാരുടെ വാക്കുകൾ കണ്ണടച്ചു വിശ്വസിക്കാതെ, സാമ്പത്തിക കാര്യങ്ങളിൽ എപ്പോഴും മക്കളുടെയോ മറ്റ് വിശ്വസ്തരുടെയോ അഭിപ്രായം തേടാൻ മാതാപിതാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം ചതിക്കുഴികളിൽ നിന്ന് അവരെ രക്ഷിക്കാനുള്ള ഏറ്റവും നല്ല വഴി.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



