ഇക്കണോമിക് ടൈംസ് വെൽത്ത് എക്സ്പോയിൽ പങ്കെടുത്ത ഐ.സി.ഐ.സിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എസ്. നരേൻ, സ്വർണം, വെള്ളി എന്നിവയിലുള്ള നിക്ഷേപത്തെക്കുറിച്ചും മൊത്തത്തിലുള്ള അസറ്റ് അലോക്കേഷനെക്കുറിച്ചും പ്രധാനപ്പെട്ട ചില മുന്നറിയിപ്പുകൾ നൽകി . വിപണിയിൽ വലിയ രീതിയിൽ വിലകൂടിയ ശേഷം അത്തരം നിക്ഷേപങ്ങൾക്ക് പിന്നാലെ പായുന്നത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സാധാരണക്കാർ പലപ്പോഴും കൃത്യമായ മുൻകരുതലുകളോ തന്ത്രങ്ങളോ ഇല്ലാതെയാണ് ഇത്തരം വിലയേറിയ ലോഹങ്ങളിലും മറ്റ് വിദേശ ഓഹരികളിലും പണം നിക്ഷേപിക്കുന്നത്.
ആന്റി-അസറ്റ് അലോക്കേഷൻ
വില കുത്തനെ കൂടിയതിന് ശേഷം മാത്രം വെള്ളയിലും യു.എസ്. ഓഹരികളിലും നിക്ഷേപിക്കാൻ നടത്തുന്ന ശ്രമങ്ങളെ ആന്റി-അസറ്റ് അലോക്കേഷൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളിൽ വെള്ളിയുടെ ആവശ്യകത കൂടുന്നുണ്ടെന്നും, വിപണിയിൽ ലഭ്യത കുറവാണെന്നുമുള്ള കാരണങ്ങൾ പറഞ്ഞാണ് പലരും ഉയർന്ന വിലയ്ക്ക് വെള്ളി വാങ്ങുന്നത്. എന്നാൽ ഇതിനകം തന്നെ മികച്ച നേട്ടം നൽകിക്കഴിഞ്ഞ ഒരു നിക്ഷേപ മേഖലയിലേക്ക് വീണ്ടും പണം ഒഴുക്കുന്നത് വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ ശ്രദ്ധിക്കുക
നിക്ഷേപകർ എപ്പോഴും സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മാത്രം അസറ്റ് അലോക്കേഷൻ ചെയ്യാൻ തയ്യാറാകണമെന്നാണ് നരേൻ ഓർമ്മിപ്പിക്കുന്നത്. അല്ലാതെ മറ്റുള്ളവർ ചെയ്യുന്നത് കണ്ടും വിപണിയിലെ താൽക്കാലിക ട്രെൻഡുകൾ നോക്കിയും ചാടിപ്പുറപ്പെട്ട് നിക്ഷേപിച്ചാൽ അത് പിന്നീട് വലിയ തിരിച്ചടിയാകും. വിപണി താഴേക്ക് പോകുമ്പോഴും ക്ഷമയോടെ പിടിച്ചുനിൽക്കാനും, രണ്ടു വർഷമായി കുറഞ്ഞ വിലയിൽ തുടരുന്ന നല്ല നിക്ഷേപ അവസരങ്ങളെ കണ്ടെത്താനും നിക്ഷേപകർ പഠിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



