ആന്റണി കൊട്ടാരം
ഡയറക്ടർ, നോൾട്ട കൊട്ടാരം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
നിക്ഷേപത്തിനും വ്യവസായത്തിനും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തില്‍ എത്തിച്ചേരുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മികച്ചൊരു വ്യവസായ നയം വേണ്ടതുണ്ട്. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിന് എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും 30 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന തരത്തില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കൊണ്ടുവരണം. MSME സംരംഭങ്ങള്‍ക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കണം.

ഇവര്‍ക്ക് പലിശ സബ്സിഡി, വൈദ്യുതി ഇളവ്, നികുതി ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും സര്‍ക്കാര്‍ വാങ്ങലില്‍ MSME ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. പരമ്പരാഗത കടകളെ ഡിജിറ്റല്‍ റീട്ടെയിലിലേക്ക് മാറ്റാന്‍ സഹായം നല്‍കിയും POS, Inventory Management, E-commerce Integration എന്നിവയ്ക്ക് സബ്സിഡി നല്‍കുകയും ചെയ്ത് Retail Modernization Mission നടപ്പാക്കണം. ലോജിസ്റ്റിക് ഹബ് വികസനത്തിന് സംസ്ഥാനം കൂടുതല്‍ പ്രാധാന്യം നല്‍കണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബുകള്‍ വരണം. കൂടാതെ, തുറമുഖം, റെയില്‍, റോഡ് എന്നിവ സംയോജിപ്പിച്ച ചരക്ക് ഗതാഗത സംവിധാനം സംസ്ഥാനത്ത് ഉയര്‍ന്നുവരണം.
ഭക്ഷ്യസംസ്കരണ വ്യവസായം, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, പഴങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളാണ് കേരളത്തിലുള്ളത്. കേരളത്തിന് ഏറ്റവും കൂടുതല്‍ തൊഴിലും കയറ്റുമതിയും സൃഷ്ടിക്കാന്‍ കഴിയുന്ന ഐടി, ഭക്ഷ്യസംസ്കരണം, ടൂറിസം, ലോജിസ്റ്റിക്സ്, നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ ആകര്‍ഷണ പദ്ധതികള്‍ നടപ്പിലാക്കണം. കൊച്ചി കേന്ദ്രീകരിച്ച് Cookware, Kitchenware, HoReCa & Hospitality Products Mega Cluster സ്ഥാപിക്കുകയും, കേരളത്തെ ദക്ഷിണേന്ത്യയിലെ Hospitality Supply & Distribution Hub ആയി വികസിപ്പിക്കുകയും ചെയ്യണം. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും വലിയ കയറ്റുമതി വരുമാനവും സൃഷ്ടിക്കാന്‍ കഴിയും.
Commercial Kitchen Equipment, Cookware, Tableware, Bakery Equipment നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുകയും അങ്ങനെ കേരളത്തെ ദക്ഷിണേന്ത്യയിലെ HoReCa സപ്ലൈ ഹബ്ബാക്കി മാറ്റാനുള്ള നടപടികള്‍ കൈക്കുള്ളുകയും ചെയ്യണം. ഈ രംഗത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും Kerala Kitchenware & Hospitality Products Export Council രൂപീകരിക്കാനുള്ള സഹായങ്ങള്‍ നല്‍കുകയും വേണം.





